കോവിഡ് ഒരുങ്ങിയിരിക്കാൻ കേന്ദ്രം, മൂന്നാഴ്ച നിർണായകം

ന്യൂഡൽഹി : അടുത്ത മൂന്നാഴ്ച മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ആലോചിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും സംസ്ഥാനങ്ങളോടു കേന്ദ്രം നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ചേർന്നു വിളിച്ച അവലോകന യോഗത്തിലാണു നിർദേശം. കോവിഡ് അതിരൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടി അടുത്ത 3 മൂന്നാഴ്ച അതിപ്രധാനമാണെന്നു നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കോവിഡ് പോസിറ്റീവായ ആളുകളെ കൃത്യമായി കണ്ടെത്താൻ അടിയന്തര സർവേ ഉറപ്പാക്കാനും യോഗം നിർദേശിച്ചു.

കേന്ദ്രഭരണ പ്രദേശങ്ങൾക്കായിരുന്നു ചർച്ചയിൽ ഊന്നലെങ്കിലും രാജ്യത്തെ പൊതുസ്ഥിതി പരിഗണിച്ചുള്ള ഒരുക്കം സംസ്ഥാന സർക്കാരുകളെല്ലാം നടത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. യാത്രാ നിയന്ത്രണം കർശനമാക്കുക, വലിയ ഒത്തുചേരലുകൾ നിരോധിക്കുക, വിപണിസമയം നിയന്ത്രിക്കുക, ആർടിപിസിആർ പരിശോധന കൂട്ടുക, അടിസ്ഥാന ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ.

Similar Articles

Comments

Advertismentspot_img

Most Popular