കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ആസ്സാമില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നിയമം ആസ്സാമിന്റെ സംസ്‌ക്കാരത്തെയും ഭാഷയെയും മോശമാക്കുമെന്നും പറഞ്ഞു. ആസ്സാമിലെ തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നയിക്കുന്ന മഹാജോത് സഖ്യത്തെ വോട്ടു ചെയ്ത് അധികാരത്തിലേറ്റിയാല്‍ അഞ്ചു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് മിനിമം വേതനം 365 രൂപയാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി.

പൗരത്വനിയമം ആസ്സാമിന്റെ ഭാഷ, ചരിത്രം, സംസ്‌ക്കാരം എന്നിവയെയെല്ലാം ആക്രമിക്കുന്നതാണ്. തന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. അതുപോലെ തന്നെ 254 എ വകുപ്പ് എടുത്തുമാറ്റാന്‍ ബിജെപി നടത്തുന്ന നീക്കം മലമുകളിലെ ഗോത്ര ജനതയെ ആക്രമിക്കാനാണെന്നും മഹാജോത് വന്നാല്‍ അത് നില നിര്‍ത്തുമെന്നും പറഞ്ഞു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തനിക്ക പ്രചരണത്തിന് എത്താന്‍ കഴിയാതെ പോയതെന്നും വീഡിയോയ്‌ക്കൊപ്പം ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. തനിക്ക് വരാന്‍ കഴിഞ്ഞില്ലെങ്കിലും മഹാജോതിന്റെ സന്ദേശം വ്യക്തമാണ്. അത് ആസാമിനെ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുന്നതാണ്. വന്‍ മാര്‍ജ്ജിനില്‍ മഹാജോതിനെ അധികാരത്തിലേറ്റണമെന്ന് പറഞ്ഞു.

2001 മുതല്‍ 15 വര്‍ഷം ആസ്സാമില്‍ ഭരണം നടത്തിയ ശേഷമാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടമായത്. ഇത്തവണ ബിജെപിയുടെ എന്‍ഡിഎയ്ക്ക് എതിരേ എഐയുഡിഎഫ്, ബിപിഎഫ്, സിപിഐ, സിപിഎം, അഞ്ചാലിക് ഗണ മോര്‍ച്ച, ആര്‍ജെഡി, ജിമോചായന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവര്‍ ഉള്‍പ്പെട്ട വിശാല സഖ്യത്തിനൊപ്പമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അഞ്ച് വാഗ്ദാനങ്ങളാണ് മഹാസഖ്യം ആസ്സാമീസ് ജനതയ്ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്. ഭാഷാ, ചരിത്രം, സംസ്‌ക്കാരം എന്നിവയെ ബാധിക്കുന്ന സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ല, അഞ്ചു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍, തോട്ടം തൊഴിലാളികള്‍ക്ക് 365 മിനിമം വേതനം, എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, എല്ലാ കുടുംബിനികള്‍ക്കും 2000 വീതം എല്ലാമാസവും നല്‍കും.

വീണ.എസ്.നായരുടെ സാരിക്ക് തീപിടിച്ചു..രക്ഷയായയ്ത് പ്രയങ്കാ ഗാന്ധിയുടെ ഷാളും സുരക്ഷ ഉദ്യോഗസ്ഥരും

Similar Articles

Comments

Advertismentspot_img

Most Popular