പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.

ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാന താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ സ്ഥാനാര്‍ഥികള്‍ പരസ്യ പ്രചാരണത്തിന് ഇറങ്ങുന്നത് സിപിഎമ്മില്‍ പതിവില്ല. എന്നാല്‍ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മടത്ത് പ്രചാരണം ആരംഭിക്കുകയാണ്. ഇന്ന് മുതല്‍ തുടര്‍ച്ചയായി ഒന്‍പത് ദിവസമാണ് അദ്ദേഹം മണ്ഡലത്തില്‍ ഉണ്ടാവുക.

Similar Articles

Comments

Advertismentspot_img

Most Popular