ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട: ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്.

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. എതിരെ വന്ന കാര്‍ സ്റ്റീയറിങ് ലോക്കായി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു.

പിന്നീട് അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുംവഴിയായിരുന്നു അപകടം.

Similar Articles

Comments

Advertismentspot_img

Most Popular