വാർത്തകൾ ഒറ്റനോട്ടത്തിൽ

  • ലോകത്ത്‌ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം 10,63,42,930 ആയും മരണപ്പെട്ടവരുടെ എണ്ണം 23,20,445 ആയും വർദ്ധിച്ചു . യു എസിൽ കോവിഡ്‌ ബാധിതർ 2,75,19,636 ഉം മരണം 4,73,528 ഉം ആണ്‌.
  • 2015ല്‍ ടെഡ്​ ടോകില്‍ ലോകത്ത് ഭീതി പടര്‍ത്താന്‍ പോകുന്ന മഹാമാരിയെക്കുറിച്ച്‌​ ശതകോടീശ്വരനും മൈക്രോസോഫ്​റ്റ്​ സ്ഥാപകനുമായ ബില്‍ഗേറ്റ്​സ്​ സംസാരിക്കുന്ന വിഡിയോ കോവിഡ്​ കാലത്ത്​ വൈറലായി മാറിയിരുന്നു. ‘ഞങ്ങളുടെ കുട്ടിക്കാലത്ത്​ ജനങ്ങള്‍ ഭയന്നിരുന്നത്​ ന്യൂക്ലിയര്‍ യുദ്ധമാണ്​ എന്നാല്‍ ഇപ്പോള്‍ കാലം മുന്നോട്ട്​ പോയിരിക്കുന്നു. അടുത്ത പതിറ്റാണ്ടുകളില്‍ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക്​ കാരണമാവുന്നുണ്ടെങ്കില്‍ അത്​, യുദ്ധമായിരിക്കില്ല. അപകടകാരിയായ ഒരു വൈറസായിരിക്കും. മിസൈലുകളല്ല… രോഗാണു…’- ബില്‍ഗേറ്റ്​സ്​ അന്ന്​ പറഞ്ഞു.കോവിഡ്​ മഹാമാരിയെക്കുറിച്ച്‌​ മുന്നറിയിപ്പ്​ തന്ന അതേ ബില്‍ ഗേറ്റ്​സ്​ ലോകം ഇനി നേരിടാന്‍ പോകുന്ന രണ്ട്​ ദുരന്തങ്ങളെ കുറിച്ച്‌​ മുന്നറിയിപ്പ്​ നല്‍കുകയാണ്​.​പ്രശസ്ത യൂട്യൂബറായ ഡെറിക്​ മുള്ളറുമായി സംവദിക്കവേയാണ്​ ബില്‍ ഗേറ്റ്​സിന്‍റെ പ്രതികരണം. ‘ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്​ഥ വ്യതിയാനമാണ്​. മഹാമാരിക്കാലത്തുള്ള മരണനിരക്കിനേക്കാള്‍ വലുതായിരിക്കും ഒരോ വര്‍ഷവും അത്​ മൂലമുണ്ടാകാന്‍ പോകുന്നത്’ -അദ്ദേഹം പറഞ്ഞു.ആളുകള്‍ അധികം ഇതേക്കുറിച്ച്‌​ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്​ പറഞ്ഞ അദ്ദേഹം ജൈവ ഭീകരവാദത്തെ​ രണ്ടാമത്തെ ഭീഷണിയായി ചൂണ്ടിക്കാട്ടി. ‘ജൈവ തീവ്രവാദമാണ്​ രണ്ടാമത്തേത്​. നാശം വിതക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍‌ക്ക് ഒരു വൈറസിനെ പടച്ചു വിടാന്‍ സാധിക്കും. കോവിഡ്​ പോലെ സ്വാഭാവികമായി ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളേക്കാള്‍ ഭീകരമായിരിക്കും ഇതുണ്ടാക്കുന്ന അപകടം’ -അദ്ദേഹം പറഞ്ഞു​.കോവിഡില്‍ പകച്ചുനില്‍ക്കുന്ന ലോകത്തിന്​ അടുത്ത ഒരു മഹാമാരിയെ തടുത്ത്​ നിര്‍ത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന്​ ഇല്ല എന്നതായിരുന്നു ബില്‍ ഗേറ്റ്​സ്​ നല്‍കിയ ഉത്തരം. ഇനിയും മഹാമാരികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
  • ബഹ്റൈനിലെ മാധ്യമപ്രവര്‍ത്തകന്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോന്‍ കുരിശിങ്കല്‍ (42) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ സല്‍മാനിയയിലെ താമസസ്ഥലത്തിനടുത്തുള്ള ആയുര്‍വേദ സെന്ററില്‍ നിന്ന് മരുന്ന് വാങ്ങി തിരിച്ചു പോകാന്‍ നേരത്ത് അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. 24 ന്യൂസിന്റെ ബഹ്റൈന്‍ റിപ്പോര്‍ട്ടറായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്. മാതാവ്: അന്നമ്മ. പിതാവ്: ജോസഫ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.
  • ശാസ്ത്രവും ജനാധിപത്യവും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് ട്വീറ്റ് ചെയ്ത് ഗ്രെറ്റ തുന്‍ബര്‍ഗ്. രണ്ടും നിര്‍മ്മിക്കപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിലും വസ്തുതകളിലും സുതാര്യതയിലും സ്വാതന്ത്ര്യത്തിലുമാണ്. ജനാധിപത്യത്തെ ബഹുമാനിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ശാസ്ത്രത്തെ ബഹുമാനിക്കുന്നില്ലെന്നും ഗ്രെറ്റയുടെ ട്വീറ്റിലുണ്ട്.അതേസമയം ഗ്രെറ്റ തുന്‍ബര്‍ഗിന്‍റെ ട്വീറ്റിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദില്ലി പൊലീസ് ഗൂഗിളിനെ സമീപിച്ചു. പ്രതിഷേധ പരിപാടികള്‍ തയ്യാറാക്കിയ അക്കൗണ്ടിന്‍റെ വിശദാംശങ്ങളാണ് പൊലീസ് തേടിയത്. പ്രതിഷേധ പരിപാടികളില്‍ രണ്ട് ഇമെയില്‍ ഐഡി, ഒരു ലിങ്ക്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവ പ്രതിപാദിച്ചിട്ടുണ്ട്.
  • നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരികെ മസ്‌കറ്റിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ കിഴുപ്പിള്ളിക്കര കിഴക്കേമന റോഡില്‍ പുലാറ്റുപറമ്പില്‍ ഷിയാസാണ്(32) മരിച്ചത്. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് 10 ദിവസം മുമ്പാണ് തിരികെ മസ്‌കറ്റിലെത്തിയത്. പാന്‍ക്രിയാസില്‍ അസുഖബാധിതനായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: ഇബ്രാഹിംകുട്ടി, മാതാവ്: ആസിയ, ഭാര്യ: ഷെമീല
  • സഊദിയില്‍ തൊഴിലാളികള്‍ തങ്ങളുടേതല്ലാത്ത താമസ കേന്ദ്രങ്ങള്‍, റസ്റ്റ് ഹൗസുകള്‍, ഫാമുകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച്‌ കൂടുന്നതിനെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷ്യന്‍. ഒരു സ്ഥലത്ത് ഒരുമിച്ച്‌ താമസിക്കാന്‍ അനുവാദമില്ലാത്തവര്‍ തങ്ങള്‍ക്കനുവദിച്ച സ്ഥലത്തല്ലാതെ ഇത്തരത്തില്‍ ഒരുമിച്ച്‌ കൂടുന്നതിനേരെയാണ് മുന്നറിയിപ്പ്. ഒരുമിച്ച്‌ താമസിക്കാന്‍ അനുവാദമില്ലാത്ത അഞ്ചോ അതിലധികമോ പേര്‍ സ്വന്തം താമസ കേന്ദ്രങ്ങളില്‍ അല്ലാതെ ഒരുമിച്ച്‌ കൂടുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രോസിക്യൂഷന്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി. മൂന്നാം തവണ കുറ്റം ആവര്‍ത്തിക്കപ്പെട്ടാല്‍ പങ്കെടുത്തവര്‍, ക്ഷണിച്ചവര്‍, കാരണക്കാരന്‍, ഒത്തുചേരല്‍ നടന്ന സ്ഥലത്തിന്റെ ഉടമ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ പ്രകാരം കേസ് ചുമത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു
  • മുന്‍ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപി​ന്റെ സ്വഭാവ ഗുണം’ കണക്കിലെടുത്ത്​ അദ്ദേഹത്തിന്​ ഇന്‍റലിജന്‍സ്​ സംഗ്രഹം നല്‍കില്ലെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍. മുന്‍ പ്രസിഡന്‍റുമാര്‍ക്ക്​ രാഷ്​ട്രത്തി​ന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങളുടെ സംഗ്രഹം കൈമാറുന്നത്​ പരമ്പരാഗത ആചാരമാണ്​. ട്രംപിനും ഈ ആനുകൂല്യം ലഭിക്കു​മോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്​ പ്രതികരിക്കുകയായിരുന്നു ബൈഡന്‍. അദ്ദേഹത്തിന്​ അതി​ന്റെ ആവശ്യമുണ്ടെന്ന്​ കരുതുന്നില്ല.ട്രംപിന്റെ കിറുക്കന്‍ സ്വഭാവം മൂലമാണ്​ വിവരങ്ങള്‍ നല്‍കാത്തതെന്നും വിവരങ്ങള്‍ മുന്‍ പ്രസിഡന്‍റ്​ രഹസ്യമായി സൂക്ഷിക്കുമെന്ന്​ കരുതുന്നില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
  • ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ. പാക്കിസ്ഥാൻ പോലും ഇന്ത്യയുടെ മുന്നിലാണ്.
    2020 ഡിസംബറിലെ റാങ്കിങ്ങിൽ ആഗോള സ്പീഡ് ടെസ്റ്റ് വിദഗ്ധരായ ഓക്‌ലയുടെ മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ പട്ടികയിൽ ഖത്തറാണ് ഒന്നാമത്. മുൻ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തായിരുന്നു ഖത്തർ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു. ഖത്തറിലെ ശരാശരി ഡൗൺ‌ലോഡ് വേഗത 178.01 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 29.74എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗൺ‌ലോഡിനായി 47.20 എംബിപിഎസും അപ്‌ലോഡിനായി 12.67 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
    ഡിസംബറിൽ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 129–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഈ സമയത്ത് ഇന്ത്യ 109-ാം സ്ഥാനത്തായിരുന്നു എന്നും കൂടി ഓർക്കണം. 2020 ഡിസംബർ അവസാനത്തിലെ കണക്കുകൾ പ്രകാരം ലോകത്തെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 47.20 എംബിപിഎസും അപ്‌ലോഡ് 12.67 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 96.43 എംബിപിഎസും അപ്‌ലോഡ് 52.31 എംബിപിഎസുമാണ്.
    129–ാം സ്ഥാനത്തുള്ള ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 12.91 എംബിപിഎസും അപ്‌ലോഡ് കേവലം 4.97 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 65–ാം സ്ഥാനത്താണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലുള്ള പാക്കിസ്ഥാൻ പട്ടികയിൽ 114–ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 18.42 എംബിപിഎസും അപ്‌ലോഡ് 11.55 എംബിപിഎസുമാണ്.
    ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 20 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നൽകുന്നത്. ഏറ്റവും കൂടുതൽ പേര്‍ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 4–ാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ചൈന 50–ാം സ്ഥാനത്തായിരുന്നു.
    ഇന്റർനെറ്റ് വേഗം വിലയിരുത്തുന്ന കമ്പനിയായ ഓക്‌ലയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം ഹൂട്ട്‌സ്യൂട്ടാണ് റിപ്പോർട്ട് തയാറാക്കിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് യുഎഇയിലാണ്. യുഎഇയിലെ ഇന്റർനെറ്റ് വേഗം 177.52 എംബിപിഎസ് ആണ്.
    ദക്ഷിണകൊറിയ (169.03 എംബിപിഎസ്), ചൈന (155.89 എംബിപിഎസ്), കുവൈത്ത് (110.59 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം അഫ്ഗാനിസ്ഥാനിലാണ്. സെക്കൻഡിൽ 6.62 എംബിപിഎസ് ആണ് 139–ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം. ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വ്യാപ്തിയുള്ള രാജ്യമാണു ഖത്തർ. 99 ശതമാനമാണു ഖത്തറിലെ ഇന്റർനെറ്റ് വ്യാപ്തി. ഏകദേശം 26,92,181 പേരാണു ഖത്തറിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വ്യാപ്തി ഉത്തര കൊറിയയിലാണ് (0.08%). വെറും 20,000 പേർക്കു മാത്രമാണ് ഉത്തര കൊറിയയിൽ ഇന്റർനെറ്റ് ലഭ്യതയുള്ളത്.
  • ഐ എസ്‌ എല്ലിൽ ഇന്ന് ജംഷഡ്‌ പൂർ ഈസ്റ്റ്‌ ബംഗ്സളിനെയും ഹൈദരാബാദ്‌ നോർത്ത്‌ ഈസ്റ്റിനെയും നേരിടും.
  • സ്പാനിഷ്‌ ലാലിഗയിൽ ഇന്ന് ബാഴ്സ റയൽ ബെറ്റിസിനെ നേരിടും
  • ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ഇന്ന് ടോട്ടനം വെസ്ബ്രോമിനെയും വൂൾഫ്സ്‌ ലെസ്റ്ററെയും ലിവർ പൂൾ മാഞ്ചസ്റ്റർ സിറ്റിയെയും ഷെഫീൽഫ്‌ ചെൽസിയെയും നേരിടും
  • ടെസ്റ്റ്‌ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയും 5 വിക്കറ്റ്‌ നേട്ടവും സ്വന്തമാക്കിയ ഏക താരം ന്യൂസിലാന്റിന്റെ ബ്രൂസ്‌ ടെയ്‌ലർ (77) അന്തരിച്ചു
  • തെന്നിന്ത്യയില്‍ ഇപോള്‍ ഏറ്റവും തിരക്കുള്ള നായികയാണ് രശ്‍മിക മന്ദാന. തമിഴകത്തും കന്നഡയിലും തെലുങ്കിലും സജീവമാണ് രശ്‍മിക മന്ദാന. അഭിനയിച്ച ചിത്രങ്ങള്‍ മിക്കതും ഹിറ്റാണ്. ഇപോഴിതാ രശ്‍മിക മന്ദാന വിജയ്‍യുടെ നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ദളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട വിജയ് ചിത്രത്തില്‍ രശ്‍മിക മന്ദാന നായികയായേക്കുമെന്നാണ് വാര്‍ത്തകള്‍.നെല്‍സണ്‍ ആണ് വിജയ്‍യുടെ സിനിമ സംവിധാനം ചെയ്യുന്നത്. രശ്‍മിക മന്ദാനയെ കണ്ട് സംവിധായകന്‍ കഥ പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍. വിജയ് നായകനാകുന്ന പുതിയ സിനിമ ആക്ഷന്‍ ത്രില്ലറായിരിക്കും.വിദേശത്തായിരിക്കും സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും. വിജയ് തന്നെ നായകനായി ഏറ്റവും ഒടുവില്‍ എത്തിയ മാസ്റ്റര്‍ വന്‍ വിജയമായിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.മാളവിക മോഹനന്‍ ആണ് മാസ്റ്റേഴ്‍സില്‍ നായികയായി എത്തിയത്.
  • ഐ​എ​സ്‌എ​ല്ലി​ല്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം. ഒ​ഡീ​ഷ എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ള്‍​ക്കാ​ണ് എ​ടി​കെ ത​ക​ര്‍​ത്ത​ത്. മ​ന്‍​വീ​റി​ന്‍റെ​യും റോ​യി കൃ​ഷ്ണ​യു​ടെ​യും ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ മി​ക​വി​ലാ​യി​രു​ന്നു എ​ടി​കെ​യു​ടെ മി​ന്നും ജ​യം.മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ എ​ടി​കെ മ​ന്‍​വീ​റി​ലൂ​ടെ ലീ​ഡ് നേ​ടി​യി​രു​ന്നു. 11-ാം മി​നി​റ്റി​ലാ​യി​രു​ന്നു മ​ന്‍​വീ​റി​ന്‍റെ ആ​ദ്യ ഗോ​ള്‍ പി​റ​ന്ന​ത്. എ​ന്നാ​ല്‍ ആ​ദ്യ പ​കു​തി​യു​ടെ അ​ധി​ക സ​മ​യ​ത്ത് ഒ​ഡീ​ഷ തി​രി​ച്ച​ടി​ച്ചു. നാ​യ​ക​ന്‍ കോ​ളെ അ​ല​ക്സാ​ണ്ട​റാ​ണ് ഒ​ഡീ​ഷ​യ്ക്കാ​യി സ​മ​നി​ല ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്.
  • താ​ര​നി​ബി​ഡ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ അ​മ്മ​യു​ടെ (അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മ​ല​യാ​ളം മൂ​വി ആ​ര്‍​ട്ടി​സ്റ്റ്സ്) ആ​സ്ഥാ​ന മ​ന്ദി​രം തു​റ​ന്നു. സി​നി​മാ മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി​പേ​രെ സാ​ക്ഷി​ക​ളാ​ക്കി ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യാ​ണു താ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. ക​ലൂ​ര്‍ ദേ​ശാ​ഭി​മാ​നി റോ​ഡി​ല്‍ അ​ഞ്ചു നി​ല​ക​ളി​ലാ​യി ഉ​യ​ര്‍​ന്നി​ട്ടു​ള്ള ഈ “​ന​ക്ഷ​ത്ര’ സൗ​ധ​ത്തി​ലാ​കും ഇ​നി മു​ത​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ന​ക്ഷ​ത്ര​ങ്ങ​ള്‍ സ​മ്മേ​ളി​ക്കു​ക.വ​ന്‍​കി​ട സൗ​ക​ര്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ​താ​ണു പു​തി​യ മ​ന്ദി​രം. ഗ്രൗ​ണ്ട് ഫ്ലോ​റി​ല്‍ റി​സ​പ്ഷ​ന്‍ ഏ​രി​യ​യും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലെ മ​ണ്‍​മ​റ​ഞ്ഞ താ​ര​ങ്ങ​ളു​ടെ ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ കൊ​ളാ​ഷാ​ണ് ഇ​വി​ടു​ത്തെ മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം. ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കാ​യു​ള്ള മു​റി​യും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.ഒ​ന്നാം നി​ല​യി​ലാ​ണ് അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ​യും മു​റി​ക​ള്‍. ചെ​റി​യൊ​രു ലൈ​ബ്ര​റി​യും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള മു​റി​യും ഈ ​നി​ല​യി​ലു​ണ്ട്.അ​മ്മ​യു​ടെ സം​ഘ​ട​നാ യോ​ഗ​ങ്ങ​ള്‍ ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളാ​ണു ര​ണ്ടാം നി​ല​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്നൂ​റോ​ളം ഇ​രി​പ്പി​ട​ങ്ങ​ള്‍ ഇ​വി​ടെ ക്ര​മീ​ക​രി​ക്കാം. മൂ​ന്നാം നി​ല​യി​ല്‍ മാ​ധ്യ​മ സ​മ്മേ​ള​ന​ങ്ങ​ള്‍ വി​ളി​ച്ച്‌ ചേ​ര്‍​ക്കാ​നു​ള്ള ഹാ​ളാ​ണ്. നൂ​റി​ല​ധി​കം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​രി​ക്കാ​ന്‍ ക​ഴി​യും. സി​നി​മാ പ്ര​ദ​ര്‍​ശ​ന​ത്തി​നും ഇ​വി​ടെ സം​വി​ധാ​ന​മു​ണ്ട്. സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍​ക്കാ​യി ഈ ​ഹാ​ള്‍ വി​ട്ടു​ന​ല്‍​കാ​നും സാ​ധി​ക്കും.നാ​ലാം നി​ല​യി​ല്‍ അം​ഗ​ങ്ങ​ള്‍​ക്ക് എ​ഴു​ത്തു​കാ​രു​മാ​യോ സം​വി​ധാ​യ​ക​രു​മാ​യോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​ള്ള കാ​ബി​നു​ക​ളാ​ണ്. സൗ​ണ്ട് പ്രൂ​ഫ് ഗ്ലാ​സു​കൊ​ണ്ടു വേ​ര്‍​തി​രി​ച്ച​താ​ണ് ഈ ​മു​റി​ക​ള്‍.
    അ​ഞ്ചാം നി​ല​യി​ല്‍ വി​ശാ​ല​മാ​യ ക​ഫ​റ്റേ​രി​യ ആ​ണ്.കാ​ല്‍ നൂ​റ്റാ​ണ്ട് കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് അ​മ്മ​യ്ക്ക് ആ​സ്ഥാ​ന​മ​ന്ദി​രം ഒ​രു​ക്കി​യ​ത്. 10 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് മ​ന്ദി​ര നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 2019 ന​വം​ബ​റി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ വൈ​കു​ക​യാ​യി​രു​ന്നു.1994 മേ​യ് 31ന് ​തി​ക്കു​റു​ശി സു​കു​മാ​ര​ന്‍ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മ​ല​യാ​ളം മൂ​വി ആ​ര്‍​ട്ടി​സ്റ്റ്സ് എ​ന്ന പേ​രി​ല്‍ ഈ ​കൂ​ട്ടാ​യ്മ ആ​രം​ഭി​ക്കു​ന്ന​ത്. അ​മ്മ​യു​ടെ ചു​വ​ട് പി​ടി​ച്ചാ​ണു പി​ന്നീ​ട് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​ക​ള്‍​ക്കു രൂ​പം ന​ല്‍​കി​യ​ത്.
  • താരസംഘടനയായ ‘ എഎംഎംഎ’ നിർമ്മിക്കുന്ന മൾട്ടി സ്റ്റാര് ചിത്രം പ്രഖ്യാപിച്ച്‌ മോഹന്ലാല്. സംഘടനയുടെ കൊച്ചിയിലെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില് വച്ചാണ് സിനിമയുടെയും പ്രഖ്യാപനം. “ട്വന്റി 20′ മാതൃകയില് നിര്മ്മിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ ആയിരിക്കും. ടി കെ രാജീവ് കുമാർ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്ശനും ടി കെ രാജീവ് കുമാറും ചേര്ന്നായിരിക്കും. വളരെ കൗതുകകരമായ തിരക്കഥയാണ് ചിത്രത്തിന്റേതെന്നും വലിയ വിജയമാവാന് സാധ്യതയുണ്ടെന്നും മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു. ചിത്രത്തിനു പേര് നിർദേശിക്കാനായി പ്രേക്ഷകര്ക്ക് ഒരു മത്സരവും ഏര്പ്പെടുത്തിയിട്ടുണ്ട്.
  • നായകന്‍ ജോ ​റൂ​ട്ടി​ന്‍റെ ഇ​ര​ട്ട സെ​ഞ്ചു​റി മി​ക​വി​ല്‍ ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ന്‍ സ്‌​കോ​ര്‍. ര​ണ്ടാം ദി​നം ക​ളി​നി​ര്‍​ത്തു​മ്പോള്‍ ഇം​ഗ്ല​ണ്ട് 555/8 എ​ന്ന നി​ല​യി​ലാ​ണ്. ഡോം ​ബെ​സ് (28), ജാ​ക്ക് ലീ​ച്ച്‌ (6) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.നൂ​റാം ടെ​സ്റ്റി​ല്‍ ഡ​ബി​ള്‍ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ന്‍ റൂ​ട്ടി​ന്‍റെ സു​ന്ദ​ര ഇ​ന്നിം​ഗ്‌​സാ​ണ് ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. 19 ഫോ​റും ര​ണ്ടു സി​ക്‌​സും പ​റ​ത്തി റൂ​ട്ട് 218 റ​ണ്‍​സ് നേ​ടി. ഡോം ​സി​ബ്ലി (87), ബെ​ന്‍ സ്‌​റ്റോ​ക്‌​സ് (82) എ​ന്നി​വ​ര്‍ നാ​യ​ക​ന് മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി.
  • ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു. 29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് കാ​ട്ടി പെരുമ്പാവൂർ സ്വ​ദേ​ശി ഷി​യാ​സ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ സ​ണ്ണി ലി​യോ​ണ്‍ നി​ല​വി​ല്‍ കേ​ര​ള​ത്തി​ലു​ണ്ട്.കൊ​ച്ചി​യി​ല്‍ വി​വി​ധ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് സ​ണ്ണി​ക്ക് പ​ണം ന​ല്‍​കി​യ​തെ​ന്നും എ​ന്നാ​ല്‍ ഇ​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് എ​ത്തി​യി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു. ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​ണം വാ​ങ്ങി​യ കാ​ര്യം താ​രം സ​മ്മ​തി​ച്ചു.ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് എ​ത്താ​തി​രു​ന്ന​ത് സം​ഘാ​ട​ക​രു​ടെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടാ​ണെ​ന്നാ​ണ് സ​ണ്ണി ക്രൈം​ബ്രാ​ഞ്ചി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.
  • മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം തന്നെയാണ് വീഡിയോ ട്രെയിലര്‍ റിലീസ് ചെയ്തത്.
  • ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റ് ഈ മാസം 20 മുതല്‍ അടുത്ത മാസം 14 വരെ രാജ്യത്തെ 6 വേദികളിലായി നടക്കും. ടൂര്‍ണമെന്റിന് മുന്നോടിയായി ടീമുകളെല്ലാം ഈ മാസം 13 ന് മുന്‍പായി ബയോബബിളില്‍ പ്രവേശിക്കണം. തുടര്‍ന്ന് 3 തവണ താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഇന്നലെ വൈകിട്ടാണ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ബിസിസിഐയുടെ അന്തിമ‌ പ്രഖ്യാപനമെത്തിയത്.കരുത്തരായ കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് കേരളം ടൂര്‍ണമെന്റില്‍ കളിക്കുക. ഒഡീഷ, റെയില്‍വേസ്, ബീഹാര്‍ എന്നിവരാണ് സി ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ബാംഗ്ലൂരിലാണ് ഈ ഗ്രൂപ്പിലെ മത്സരങ്ങള്‍ നടക്കുക. ബാംഗ്ലൂരിന് പുറമേ സൂററ്റ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നീ നഗരങ്ങളിലാണ് ഇക്കുറി വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്.
  • യുവന്റസ് അവരുടെ മികച്ച ഫോം തുടരുകയാണ്. ഇന്ന് ശക്തരായ റോമയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ആണ് ഇന്ന് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. മത്സരത്തിന്റെ 13ആം മിനുട്ടില്‍ മനോഹരമായ ഒരു ഫിനിഷിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ആണ് യുവന്റസിന് ലീഡ് നേടിക്കൊടുത്തത്. മൊറാട്ട നല്‍കിയ പാസ് വലം കാലു കൊണ്ട് സ്റ്റോപ് ചെയ്ത് ഇടം കാലു കൊണ്ട് ഒരു ഗ്രൗണ്ടര്‍ ഷോട്ടിലൂടെ റൊണാള്‍ഡോ വലയില്‍ എത്തിക്കുക ആയിരുന്നു.റൊണാള്‍ഡോയുടെ ലീഗിലെ ഈ സീസണിലെ പതിനാറാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയില്‍ ആണ് യുവന്റസിന്റെ രണ്ടാം ഗോള്‍ വന്നത്. 69ആം മിനുട്ടില്‍ കുലുസവേസ്കിയുടെ ഒരു ക്രോസ് റോമ ഡിഫന്‍ഡര്‍ ഇബാനെസിന്റെ സെല്‍ഫ് ഗോളിലൂടെ വലയില്‍ എത്തുക ആയിരുന്നു‌.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

Similar Articles

Comments

Advertismentspot_img

Most Popular