തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശൂര്‍: കോവിഡ് മഹാമാരിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കര്‍ശന നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം. ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടക്കുക. കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ചായിരിക്കും പൂരം വിപുലമായി നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക.

പൂരം നടത്തുന്നത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായതിനാല്‍ ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. പൂരം നടത്തുന്ന കാര്യങ്ങള്‍ താരുമാനിക്കാനായി പ്രത്യേക സമിതിയെ രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ സമിതി യോഗം ചേര്‍ന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തും. മാര്‍ച്ചില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തൂരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സമ്മതിച്ചു. ഇതോടൊപ്പം പൂരം എക്‌സിബിഷനും നടത്തും.

Similar Articles

Comments

Advertismentspot_img

Most Popular