കൊവിഡ് വാക്സിൻ: ശനിയാഴ്ച മുതൽ നൽകി തുടങ്ങും; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും

കൊവിഡ് വാക്സീനുകൾ മരുന്ന് കമ്പനികളിൽ നിന്ന് കേന്ദ്രം വാങ്ങി നൽകുമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെഡറൽ സംവിധാനത്തിന്റെ മഹനീയ മാതൃകയാവും വാക്സീൻ വിതരണത്തിലും ദൃശ്യമാകുക. രണ്ട് വാക്സീനുകൾക്ക് ശാസ്ത്രീയ അനുമതി കിട്ടിക്കഴിഞ്ഞു. ഇത് അഭിമാന നിമിഷമാണ്.

നാലിലധികം വാക്സീനുകൾ പരീക്ഷണ ഘട്ടത്തിലുണ്ട്. ഇപ്പോൾ വിതരണത്തിനുള്ള വാക്സീനുകൾ വില കുറഞ്ഞതും സുരക്ഷിതവുമാണ്. ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങും. മൂന്ന് കോടി മുന്നണി പോരാളികൾക്ക് ആദ്യഘട്ടം വാക്സീൻ നൽകും. കേന്ദ്രം മുഴുവൻ ചെലവും വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വാക്സീനേഷനിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരേ മനസോടെ നീങ്ങണമെന്ന് യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular