രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു; ആകെ 1,45,136 പേര്‍ മരണത്തിന് കീഴടങ്ങി

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,153 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ 347 പേര്‍ മരിച്ചതോടെ ആകെ 1,45,136 പേര്‍ മരണമടഞ്ഞു. ഇതുവരെ 95,50,712 പേര്‍ രോഗമുക്തരായി. നിലവില്‍ 3.08,751 പേരാണ് ചികിത്സയിലുള്ളത്.

പ്രതിദിന രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത് രാജ്യത്തിന് ഏറെ ആശ്വാസമാണ്. 1.65% ആണ് മരണനിരക്ക്.

അതേസമയം, ലോകത്താകെ കൊവിഡ് ബാധിതര്‍ 7.6 കോടി പിന്നിട്ടു. 16.8 ലക്ഷം പേര്‍ മരണമടഞ്ഞു. 5.32 കോടി ആളുകള്‍ രോഗമുക്തരായപ്പോള്‍ 2.10 കോടി പേര്‍ ചികിത്സയിലാണ്. അമേരിക്കയില്‍ 1.78 കോടി പേര്‍ രോഗികളായപ്പോള്‍ 3.20 ലക്ഷം പേര്‍ മരണമടഞ്ഞു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 10,004,825 രോഗബാധിതരുണ്ട്

ബ്രസീലില്‍ 71.6 ലക്ഷം രോഗികളും 1.85 ലക്ഷം മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ 27.9 ലക്ഷം രോഗബാധിതരുണ്ട്. 49,000 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 24.4 ലക്ഷം രോഗബാധിതരുണ്ട്. 60,000 പേര്‍ മരിച്ചു. മരണസംഖ്യയില്‍ നാലാമത് മെക്‌സിക്കോയാണ്. ഇവിടെ ഇതുവരെ 1,17,249 പേര്‍ മരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular