ഐ ഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 132 ആയി

ബെംഗളൂരു : ഐ ഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 132 ആയി. പ്ലാന്റിലെ തൊഴിലാളികളാണ് അക്രമം നടത്തിയത്.

തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പിന്റെ കോലാര്‍ നരസാപുരയിലെ ഫാകടറിക്കു നേരെയായിരുന്നു ആക്രമണം. ആയിരത്തിലധികം തൊഴിലാളികളാണ് കമ്പനി തകര്‍ക്കാന്‍ എത്തിയത്. 2 വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു.

കര്‍ണാടക വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടര്‍ അക്രമത്തിനു നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു പറഞ്ഞു. എന്നാല്‍, 2 മാസത്തിലേറെയായി ശമ്പളം തടഞ്ഞുവച്ചതായും 12 മണിക്കൂര്‍ ജോലി ചെയ്യിക്കുന്നതായും പരാതിപ്പെട്ട് ജീവനക്കാര്‍ തൊഴില്‍ വകുപ്പിനെ സമീപിച്ചിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular