രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് 195 റണ്‍സ് വിജയലക്ഷ്യം

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് 195 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് ഉയര്‍ത്തി. ആരോണ്‍ ഫിഞ്ചിന് പകരം നായകസ്ഥാനം ഏറ്റെടുത്ത മാത്യൂ വെയ്ഡിന്റെ അര്‍ധ സെഞ്ചുറിയും(32 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 58 റണ്‍സ്), സ്റ്റീവന്‍ സ്മിത്തിന്റെ (38 പന്തില്‍ 46 റണ്‍സ്) അര്‍ധ സെഞ്ചുറിക്കടുത്ത ബാറ്റിങ്ങുമാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

െന്‍ മാക്സ്വെല്‍(13 പന്തില്‍ 22 റണ്‍സ്), ഡി ആര്‍സി ഷോര്‍ട്ട്(9 പന്തില്‍ 9 റണ്‍സ്), മോയിസസ് ഹെന്‍ക്വസ്(18 പന്തില്‍ 26 റണ്‍സ്), എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മാര്‍ക്സ് സ്റ്റോയിന്‍സ്(16 റണ്‍സ്), ഡാനിയേല്‍ സാംസ് 8 റണ്‍സ് എന്നിവര്‍ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി ടി നടരാജന്‍ രണ്ട് വിക്കറ്റും, ഷര്‍ദുല്‍ താക്കൂര്‍, യുസ്വേ്്രന്ദ ചഹല്‍ എനനിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ഡോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്വേന്ദ്ര ചഹലും, മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂര്‍, മനീഷ് പാണ്ഡേയ്ക്ക് പകരം ശ്രേയസ് അയ്യരുമാണ് ഇന്ന് കളത്തിലിറങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular