കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ

കണ്ണൂർ ജില്ലയില്‍ 545 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 6) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 485 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 14405 ആയി. ഇവരില്‍ 253 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 7864 ആയി. കൊവിഡ് ബാധിച്ച് മരിച്ച 56 പേര്‍ ഉള്‍പ്പെടെ 120 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5876 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 4646 പേര്‍ വീടുകളിലും ബാക്കി 1230 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular