പാലാരിവട്ടം പാലം ചു​മ​ത​ല ഇ. ​ശ്രീ​ധ​ര​ന്; 9 മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി

കൊച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ച്ച് പ​ണി​യാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. പാ​ലം പ​ണി​യു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ഇ. ​ശ്രീ​ധ​ര​ന് ന​ല്‍​കു​മെ​ന്നും പാ​ലം പ​ണി ഒ​ന്‍​പ​ത് മാ​സ​ത്തി​ന് ഉ​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ശ്രീ​ധ​ര​നു​മാ​യി ഉ​ട​ന്‍ ത​ന്നെ സം​സാ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി സാ​ങ്കേ​തി​ക​പ​ര​മാ​യും ഭ​ര​ണ​പ​ര​മാ​യും തി​ക​ച്ചും ശ​രി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ച്ച് പ​ണി​യാ​ൻ കേ​ര​ള സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ട് ജ​സ്റ്റീ​സ് റോ​ഹി​ൻ​ട​ൻ ന​രി​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

പാ​ലം പൊ​ളി​ക്കു​ന്ന​തി​ന് മു​ന്‍​പ് ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് എ​ത്രെ​യും വേ​ഗം പു​തി​യ പാ​ലം പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​മെ​ന്നും സ​ര്‍​ക്കാ​രി​ന് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

പാ​ല​ത്തി​ന്‍റെ ദു​ര്‍​ബ​ല​സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടി മ​ദ്രാ​സ് ഐ​ഐ​ടി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പ​ടെ ഹാ​ജ​രാ​ക്കി​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്.

Similar Articles

Comments

Advertismentspot_img

Most Popular