തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡൻ്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തു
Similar Articles
കാൻ ഫെസ്റ്റിവലിൽ അഭിമാനമായി ‘വടക്കൻ’: മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന 'വടക്കൻ' കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്ന ഏഴു ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. റസൂൽ...
മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത; സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ...