രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ; 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 70, 000ത്തിനടുത്ത് കേസുകള്‍

ന്യൂഡല്‍ഹി : ലോക്ഡൗണ്‍ പ്രഖ്യാപിച്ച് 152ാം ദിവസമായ ശനിയാഴ്ച രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 69,878 കേസുകളും 945 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 29,75,702 ആയി. ഇതുവരെ 22,22,578 പേര്‍ രോഗമുക്തി നേടി.

ഇന്നത്തേതുള്‍പ്പെടെ ആകെ മരണം 55,794. യുഎസിനും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് ഇന്ത്യയിപ്പോള്‍. 18ാം ദിവസമാണ് ലോകത്തെ ഏറ്റവുമുയര്‍ന്ന പ്രതിദിന രോഗകണക്ക് രാജ്യത്തുണ്ടാകുന്നത്. മഹാരാഷ്ട്ര 6,57,450, തമിഴ്‌നാട് 3,67,430, ആന്ധ്രപ്രദേശ് 3,34,940, കര്‍ണാടക 2,64,546, ഉത്തര്‍പ്രദേശ് 1,77,239 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ആകെ രോഗബാധിതരുടെ കണക്ക്.

ഇന്ത്യയുടെ രോഗമുക്തി നിരക്ക് 74.7 ശതമാനമാണ്. ഓഗസ്റ്റ് 21 വരെ രാജ്യത്ത് 3,44,91,073 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. വെള്ളിയാഴ്ച മാത്രം 10,23,836 സാംപിളുകളാണ് പരിശോധിച്ചത്. ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്ന അണ്‍ലോക് 3.0 ഘട്ടത്തിലാണ് രാജ്യം.

Similar Articles

Comments

Advertismentspot_img

Most Popular