ശിവശങ്കര്‍ വഞ്ചകന്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേര്‍ക്കുണ്ടായ ആക്ഷേപത്തില്‍ മറുപടിയുമായി മന്ത്രി ജി.സുധാകരന്‍. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് സുധാകരന്റെ വാര്‍ത്താസമ്മേളനം. ശിവശങ്കര്‍ വഞ്ചകനാണ്. വിശ്വസിച്ച് ഏല്പിച്ച ഉദ്യോഗസ്ഥന്‍ തന്നെ ചതിക്കുകയാണ് ചെയ്തത്. സ്വപ്നയുമായുള്ള ബന്ധം അപമാനകരമാണ്. ശിവശങ്കര്‍ വരെയാണ് ആ ബന്ധം ഉണ്ടായിരുന്നത്. അയാളെ മാറ്റിയതോടെ ആ പ്രശ്നം മാറി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ശിവശങ്കര്‍ നടത്തിയത്. അയാള്‍ പോയതോടെ ഓഫീസ് ശുദ്ധീകരിക്കപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു.

ഞങ്ങള്‍ ശിവശങ്കറിന്റെയും സ്വപ്നയുടെയും ആരാധകരല്ല. ഐ.എ.എസുകാര്‍ പറയുന്നിടത്ത് ഒപ്പിടുന്നവരല്ല ഞങ്ങള്‍. രാമായണ മാസത്തില്‍ തന്നെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് വേട്ടയാടി. ഈ പ്രചരണം തടയാന്‍ ജനങ്ങളുടെ ഇടയിലേക്ക് മന്ത്രിമാര്‍ അടക്കം ഇറങ്ങുകയാണ്. അവസാനത്തെ കമ്മ്യുണിസ്റ്റ് സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്നാണ് ചിലര്‍ പറയുന്നത്. ലോകം അവസാനിക്കുമെന്ന ശപിച്ച മഹര്‍ജിമാരുണ്ട്. അവരിപ്പോള്‍ എവിടെയാണ്. 150 കോടി ജനങ്ങളുള്ള ചൈനയില്‍ കമ്മ്യുണിസ്റ്റ് ഭരിക്കുകയാണ്. ആറ് അമേരിക്ക ചേരണം ചൈനയ്ക്ക് ഒപ്പമെത്താന്‍. ചൈനയോട് ഒരുകാലത്തും അമേരിക്ക ജയിക്കില്ല.

കേരള കോണ്‍ഗ്രസിലെ പ്രശ്നം പോലും പരിഹരിക്കാന്‍ പറ്റാത്ത മുന്നണിയാണ് പിണറായി വിജയനെതിരെയും സി.പി.എമ്മിനെതിരെയും പറയുന്നത്. ഇത് ജീവനും ചോരയും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണ്. മുഖ്യമന്ത്രിയുടെ ത്യാഗത്തെയും കമ്മ്യുണിസ്റ്റ് ഔന്നിത്യത്തേയും ആര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular