സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നിർമാതാവ് ആൽവിൻ ആൻറണിയെ പൊലീസ് ചോദ്യം ചെയ്യുന്നു

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നിർമാതാവ് ആൽവിൻ ആൻറണിയെ പൊലീസ് ചോദ്യം ചെയ്യുന്നു. എറണാകുളം സൗത്ത് പൊലീസാണ് ചോദ്യം ചെയ്യുന്നത് . 2019 ജനുവരി മുതൽ 4 തവണ പനമ്പള്ളി നഗറിലെ ഗസ്റ്റ് ഹൗസിൽ വച്ച് പീഡിപ്പിച്ചെന്നാണ് മോഡലായ യുവതിയുടെ പരാതി . നേരത്തേ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ആൽവിൻ ആൻ്റണി ഹൈക്കോടതിയെ സമീപിച്ചിരുന്നു . അറസ്റ്റിന് മുമ്പ് മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കാൻ സമയം നൽകണമെന്ന് നിർദ്ദേശിച്ച് കോടതി ഇത് തീർപ്പാക്കുകയായിരുന്നു.
നിർമാതാക്കളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ് ആൽവിൻ ആൻ്റണി .

Similar Articles

Comments

Advertismentspot_img

Most Popular