സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വീണ്ടും കൂട്ടി; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്…

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,644 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,56,360 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7313 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,41,283 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1049 പേരുടെ ഫലം വരാനുണ്ട്.

കേരളത്തില്‍ ഇന്ന് (august 12) 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് ), പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട (2), എരിമയൂര്‍ (10, 13), കണ്ണമ്പ്ര (8), ആലത്തൂര്‍ (14), തരൂര്‍ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടില്‍ (3, 16, 17 സബ് വാര്‍ഡ്), തിരുനെല്ലി (സബ് വാര്‍ഡ് 10), വെങ്ങപ്പള്ളി (സബ് വാര്‍ഡ് 1), തിരുവനന്തപുരം ജില്ലയിലെ എളകമന്‍ (6), മണമ്പൂര്‍ (9, 12), ചെമ്മരുതി (12), കോട്ടയം ജില്ലയിലെ കൂരോപ്പട (15), പാമ്പാടി (6, 17), കടുത്തുരുത്തി (3), എറണാകുളം ജില്ലയിലെ കുമ്പളം (16), തിരുവാണിയൂര്‍ (3, 13), മലയാറ്റൂര്‍- നീലേശ്വരം (1), ഇടുക്കി ജില്ലയിലെ ആലക്കോട് (1, 2, 3 സബ് വാര്‍ഡ്), തൊടുപുഴ (21, 22 സബ് വാര്‍ഡ്), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (11, 12), കൃഷ്ണപുരം (4), കോഴിക്കോട് ജില്ലയിലെ നെച്ചാട് (2), കാവിലുംപാറ (10), പത്തനംതിട്ട ജില്ലയിലെ പുറമറ്റം (2, 12, 13), അടാട്ട് (4, 11), കൊല്ലം ഇട്ടിവ (1, 2, 21), കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ് (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (വാര്‍ഡ് 10), വണ്ണപുറം (1, 4, 17), പീരുമേട് (2, 6, 7, 10, 11, 12), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (7, 12, 13), തൂണേരി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 15), അഴിയൂര്‍ (6, 10, 13, 15), നടത്തറ (12, 13), ചാലക്കുടി മുന്‍സിപ്പാലിറ്റി (33), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (11, 12), മുണ്ടക്കയം (12), വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (15, 23,24), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10, 11), എറണാകുളം ജില്ലയിലെ രായമംഗലം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 540 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular