ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ്; 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധ; രോഗമുക്തി 880 പേര്‍ക്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചത്. 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്-

തിരുവനന്തപുരം 266
മലപ്പുറം 261
കോഴിക്കോട് 93
കാസര്‍കോട് 68
ആലപ്പുഴ 118
പാലക്കാട് 81
എറണാകുളം 121
തൃശ്ശൂര്‍ 19
കണ്ണൂര്‍ 31
കൊല്ലം 5
കോട്ടയം 76
പത്തനംതിട്ട 19
വയനാട് 12
ഇടുക്കി 42

Similar Articles

Comments

Advertismentspot_img

Most Popular