രാജ്യത്തെ കോവിഡ് രോഗികള്‍ കുത്തനെ കൂടി; 24 മണിക്കൂറില്‍ രോഗബാധ ഉണ്ടായത്…

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 834 പേര്‍ മരിക്കുകയും ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,29,639 ആയി. ഇതില്‍ 6,43,948 എണ്ണം സജീവ കേസുകളാണ്. 16,39,599 പേര്‍ രോഗമുക്തി നേടി. 46,091 പേര്‍ക്കാണ് കോവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടമായത്.

ഓഗസ്റ്റ് 11 വരെ 2,60,15,297സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ചൊവ്വാഴ്ച മാത്രം 7,33,449 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി.

നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍.

തമിഴ്നാട്ടില്‍ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത് 5834 പേര്‍ക്ക്. 118 പേര്‍ ഇന്ന് മരിച്ചു. 6005 പേര്‍ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 20 പേര്‍ മററുസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. സംസ്ഥാനത്ത് ഇതുവരെ 3,08,649 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 52,810 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 2,50,680 പേര്‍ രോഗമുക്തി നേടി. 5,159 പേര്‍ മരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular