ഇടുക്കി ജില്ലയിൽ ഇന്ന് 18 പേർക്ക് രോഗബാധ

കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (10.08.2020) 18 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ വിദേശത്ത് നിന്നും 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:

1. കഞ്ഞിക്കുഴി വരിക്കമുത്തൻ സ്വദേശി (22)

2. കരിങ്കുന്നം സ്വദേശി (52)

3. കുടയത്തൂർ സ്വദേശിനി (46)

4. മുട്ടം പഴയമറ്റം സ്വദേശി (19)

5. തൊടുപുഴ സ്വദേശി (20)

6. തൊടുപുഴ സ്വദേശി (39)

7. തൊടുപുഴ സ്വദേശി (53)

8. തൊടുപുഴ ആലക്കോട് സ്വദേശി (35)

9. തൊടുപുഴ സ്വദേശി (55)

വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. അടിമാലി പത്താം മൈൽ സ്വദേശി (27)

2. കുടയത്തൂർ സ്വദേശി (34)

3 &4. വെട്ടിമറ്റം സ്വദേശികളായ ദമ്പതികൾ (57, 62)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. ചിന്നക്കനാൽ സ്വദേശി (30)

2. രാജകുമാരി സ്വദേശി (38)

3. സേനാപതി സ്വദേശി (40)

4. ഉടുമ്പൻചോല പാറത്തോട് സ്വദേശി (19)

5. കുമളിയിലുള്ള ഗൂഡല്ലൂർ സ്വദേശി (35)

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 09 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവർ:

1. കരിങ്കുന്നം സ്വദേശി (65)

2. ഇടുക്കി സ്വദേശി (31)

3. റിയാദിൽ നിന്നെത്തിയ ഒമ്പത് വയസ്സുകാരി

4. റിയാദിൽ നിന്നെത്തിയ ഏഴ് വയസ്സുകാരി

5. നെടുങ്കണ്ടം സ്വദേശി (22)

6. നെടുങ്കണ്ടം മഞ്ഞക്കുഴി സ്വദേശി (34)

7. കൊച്ചറ സ്വദേശിനി (40)

8. നെടുംകണ്ടം സ്വദേശി (51)

9. അയ്യപ്പൻകോവിൽ സ്വദേശി (24)

ഇതോടെ ഇടുക്കി സ്വദേശികളായ 305 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular