കോവിഡ് കേരളത്തില്‍ എത്തിയിട്ട് ഇന്നേക്ക് ആറ് മാസം; 500 രോഗികള്‍ 4 മാസംകൊണ്ട്; പിന്നെ വെറും രണ്ട് മാസംകൊണ്ട് 20,000; വരാന്‍ പോകുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍…?

രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ആറ് മാസം പൂർത്തിയാകുന്നു. ചൈനയിലെ വുഹാനിൽ നിന്ന് തൃശ്ശൂരിൽ തിരികെ എത്തിയ എംബിബിഎസ് വിദ്യാർത്ഥിയ്ക്കാണ് രാജ്യത്തെ തന്നെ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്. ജനുവരി 30ന്.

വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥിയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് ഉച്ചയോടെ എത്തി. രാജ്യത്തെ ആദ്യ കോവിഡ് കേസ്. തലസ്ഥാനത്ത് നിന്ന് ആരോഗ്യമന്ത്രിയും, സെക്രട്ടറിയും അടങ്ങുന്ന സംഘം തൃശ്ശൂരിലേയ്ക്ക്. പുലർച്ചെവരെ നീണ്ടു നിന്ന യോഗം. മുൻകരുതൽ നടപടികൾ.

ഫെബ്രുവരെ 2,3 തീയതികളിലായി വുഹാനിൽ നിന്ന് എത്തിയ രണ്ട് വിദ്യാർത്ഥികൾ കൂടി പോസിറ്റീവായി. ഫെബ്രുവരി 20 ഓടെ മൂന്ന് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.

ആദ്യകേസുകൾക്ക് ശേഷം ഒരുമാസത്തോളം കേരളത്തിൽ കോവിഡ് രോഗികൾ ഉണ്ടായിരുന്നില്ല. മാർച്ച് 8, ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേർക്കും ഇവരുമായി സമ്പർക്കത്തിലൂടെ 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ കോവിഡ് വ്യാപനം രണ്ടാംഘട്ടം ആരംഭിച്ചു.

മാർച്ച് 24 ആയതോടെ കേരളത്തിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. 28 ന് ആദ്യ കോവിഡ് മരണം എറണാകുളത്ത് റിപ്പോർട്ട് ചെയ്തു.

കോവിഡ് കേസുകളുടെ ഗ്രാഫ് ഉയർന്ന് തുടങ്ങി. മെയ് 5 ന് ആകെ കോവിഡ് കേസുകളുടെ എണ്ണം 500ൽ എത്തി. മെയ് 27 ന് 1000 കടന്നു. ജൂൺ 9ന് രണ്ടായിരം. ജൂലൈ 7 ന് 5000 കടന്നു. 16 ന് 10,000 വും, 28 ന് 20,000 ഉം കടന്ന് കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. 21,797 പേർക്കാണ് ഇതുവരെ കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 11,365 പേർ രോഗമുക്തി നേടി. ഔദ്യോഗിക കണക്കുകൾ പ്രകാരം 68 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

ഇതിനിടെ ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും നിരവധി നടപടികൾ സംസ്ഥാനം സ്വീകരിച്ചു. ചികിത്സ, പരിശോധന കേന്ദ്രങ്ങൾ കൂട്ടി. ഡിസ്ചാർജ് ചെയ്യാൻ തുടർച്ചയായ രണ്ട് പിസിആർ ടെസ്റ്റുകൾ നെഗറ്റിവ് ആകണമെന്നത്, ഒരു ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാൽ മതിയെന്ന് ചുരുക്കി. കോവിഡ് രോഗികൾക്ക് വീട്ടിലെ ചികിത്സ നടപ്പാക്കാനൊരുങ്ങുന്നു.

പൊതുജനത്തിന് മാസ്ക് ഇല്ലാതെ പുറത്തിറങ്ങാനാകില്ല. പരസ്പരം ഹസ്തദാനം ചെയ്യാതായി. അനാവശ്യ യാത്രകൾ ഒഴിവാക്കി തുടങ്ങി, പ്രായമായവരും കുട്ടികളും വീട്ടിൽനിന്നും ഇറങ്ങരുതെന്നാണ് നിർദ്ദേശം. ആൾക്കൂട്ടങ്ങൾ ഒഴിവായി തുടങ്ങി, ആഘോഷങ്ങൾ ചെറിയ രീതിയിൽ നടത്താൻ പഠിച്ചു.

ആരാധനാലയങ്ങൾ, സിനാമ തിയറ്ററുകൾ എന്നിവയെല്ലാം അടഞ്ഞ് തന്നെ കിടപ്പാണ്. കോവിഡ് ആറ് മാസം പൂർത്തിയാകുമ്പോൾ ജീവിത ശൈലി തന്നെ മാറിക്കഴിഞ്ഞു. ഇനിയും പ്രയാസമേറിയ ദിവസങ്ങളാണ് മുന്നിലുള്ളത്.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...