ആലപ്പുഴയില്‍ സ്ഥിതി അതീവ ഗുരുതരം; ഇന്ന് രോഗബാധിതരായ 35 പേരില്‍ 32 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 35പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവരിൽ
ഒരാൾ വിദേശത്തുനിന്നും ഒരാൾ ഹൈദരാബാദിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

1 . ബഹറിനിൽ നിന്നും എത്തിയ 52 വയസ്സുള്ള പാലമേൽ സ്വദേശി.

2. ഹൈദരാബാദിൽ നിന്നും എത്തിയ 54 വയസ്സുള്ള ദേവികുളങ്ങര സ്വദേശി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ.

3&4 ചെട്ടിക്കാട് ക്ലസ്റ്റർ രോഗം സ്ഥിരീകരിച്ച രണ്ട് കാട്ടൂർ സ്വദേശികൾ.
5. 32 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
6. 28 വയസ്സുള്ള എഴുപുന്ന സ്വദേശി.
7. 22 വയസ്സുള്ള പാണാവള്ളി സ്വദേശി.
8. തുറവൂർ സ്വദേശിനിയായ പെൺകുട്ടി.
9. 44 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി .10.42വയസുള്ള തുറവൂർ സ്വദേശി .11.40വയസുള്ള പട്ടണക്കാട് സ്വദേശി .12-15.ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 4കുത്തിയതോട് സ്വദേശികൾ .
16.47വയസുള്ള പട്ടണക്കാട് സ്വദേശി .
17.48വയസുള്ള പട്ടണക്കാട് സ്വദേശി .
18.32വയസുള്ള കുത്തിയതോട് സ്വദേശി .
19.34വയസുള്ള പുന്നപ്ര സ്വദേശിനി
.20-25). ആറ് പാണാവള്ളി സ്വദേശികൾ -പെൺകുട്ടി ,27,21,74,52വയസുള്ള സ്ത്രീകൾ ,57വയസുള്ള പുരുഷൻ

26-34). ഒമ്പത് പള്ളിപ്പുറം സ്വദേശികൾ (40,63,32വയസുള്ള സ്ത്രീകൾ ,3ആൺകുട്ടികൾ ,68,35,55,വയസുള്ള പുരുഷന്മാർ )

35 ) .52വയസുള്ള പാലമേൽ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല .

കൂടാതെ 3മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1.ത്രേസ്യമ്മ 62വയസ് ,കണ്ണശേരിൽ ,മാരാരിക്കുളം,2.ദീനോലി ,51,ചെങ്ങന്നൂർ താമസിക്കുന്ന തിരുനൽവേലി സ്വദേശി 3.പുഷ്‌കരി 80,കച്ചേടത് ,പള്ളിത്തോട്‌ ,ചേർത്തല എന്നിവരാണ് മരിച്ചത്.

ജില്ലയിൽ ഇന്ന് 35 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
8 പേർ വിദേശത്ത് നിന്നും 9 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
18 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്

Similar Articles

Comments

Advertismentspot_img

Most Popular