പാലക്കാട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 25) കോട്ടയം, മലപ്പുറം സ്വദേശികൾക്ക് ഉൾപ്പെടെ 35 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ കണ്ടെത്തിയ
17 പേരും ഉൾപ്പെടും.
കൂടാതെ രണ്ട് അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 13 പേരും ആണ് ഉള്ളത്.
ജില്ലയിൽ ഇന്ന് 23 പേർ രോഗ മുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*വെസ്റ്റ് ബംഗാൾ-2*
അതിഥി തൊഴിലാളി (27 പുരുഷൻ)

എലവഞ്ചേരി സ്വദേശി (49 പുരുഷൻ).ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

*കർണാടക-1*
മൈസൂരിൽ നിന്ന് വന്ന കൊടുവായൂർ സ്വദേശി (46 പുരുഷൻ).ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

*ജാർഖണ്ഡ്-1*
കഞ്ചിക്കോട് ജോലിക്കെത്തിയ അതിഥി തൊഴിലാളി(22 പുരുഷൻ).. ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

*സമ്പർക്കം-13*
ചെറുപ്പുളശ്ശേരി സ്വദേശി (41 സ്ത്രീ). ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരിയിൽ ചികിത്സയിലുള്ള ചെറുപ്പുളശ്ശേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മൈസൂരിൽ നിന്നും വന്ന ഇന്ന് രോഗം സ്ഥിരീകരിച്ച കൊടുവായൂർ സ്വദേശിയുടെ കുടുംബത്തിലെ ഒൻപത് പേർ (42, 20,68,28,60 സ്ത്രീകൾ, 38, 72 പുരുഷന്മാർ, 17 ഉം ഒരു വയസ്സ് തികയാത്തതുമായ രണ്ട് പെൺകുട്ടികൾ ). ഇവർക്ക് ആൻറിജൻ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട തച്ചമ്പാറ സ്വദേശികളായ മൂന്നു പേർ (26,58 പുരുഷന്മാർ, 45 സ്ത്രീ). ഇവർക്ക് ആൻറിജൻ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

*പട്ടാമ്പി കേന്ദ്രീകരിച്ച് നടത്തിയ ടെസ്റ്റിൽ രോഗബാധ സ്ഥീരികരിച്ചത് 17 പേർക്ക്*

കഴിഞ്ഞദിവസം (ജൂലൈ 24) പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ ടെസ്റ്റിൽ ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 15 പേർക്കാണ് ആൻറിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 356 പേർക്കാണ് ഇവിടെ ആൻറിജൻ പരിശോധന നടത്തിയത്. മേഴത്തൂർ, പാലത്തറ എന്നിവിടങ്ങളിലെ സെൻ്ററുകളിൽ ആണ് കഴിഞ്ഞദിവസം ‘പരിശോധന ക്യാമ്പ് നടത്തിയത്.

*രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

അനങ്ങനടി സ്വദേശികളായ മൂന്നുപേർ(33,30,24 പുരുഷന്മാർ)

വല്ലപ്പുഴ സ്വദേശികളായ രണ്ടുപേർ. (40 സ്ത്രീ, 17 ആൺകുട്ടി)

നാഗലശ്ശേരി സ്വദേശികളായ മൂന്നു പേർ. (25 പുരുഷൻ, 7,4 വയസുള്ള പെൺകുട്ടികൾ)

മുതുതല സ്വദേശികളായ രണ്ടുപേർ(20 പുരുഷൻ, 40 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശികളായ രണ്ടു പേർ.(44, 46 പുരുഷന്മാർ)

പരുതൂർ സ്വദേശികൾ രണ്ടുപേർ. (18,39 പുരുഷൻമാർ)

മലപ്പുറം ഇരിമ്പിളിയം സ്വദേശി (37 പുരുഷൻ). ഇദ്ദേഹം പാലക്കാട് ജില്ലയിലാണ് ചികിത്സയിലുള്ളത്.

കൊപ്പം സ്വദേശി (40 സ്ത്രീ).

തിരുമിറ്റക്കോട് സ്വദേശി( 5 വയസ്സുള്ള പെൺകുട്ടി)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 332 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ ഉണ്ട്.

follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular