കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 39 പേരില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ..

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 21) 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 30 പേര്‍ക്ക് പോസിറ്റീവായി. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ നാലുപേര്‍ക്കും രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 39 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. പോസിറ്റീവ് ആയവരില്‍ രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരില്‍ ഒരാള്‍ സര്‍ക്കാര്‍ മേഖലയിലും ഒരാള്‍ സ്വകാര്യമേഖലയിലുമാണ് ജോലി ചെയ്യുന്നത്.

ഇതോടെ 436 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 79 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 87 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 261 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 5 പേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, രണ്ട് പേര്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി, ഒരുകൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്.എല്‍.ടി.സി യിലും രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു കൊല്ലം സ്വദേശിയും രണ്ട്് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പോസിറ്റീവ് കേസുകള്‍
(പഞ്ചായത്ത്/ നഗരസഭ തിരിച്ച്)

കോഴിക്കോട് കോര്‍പ്പറേഷന്‍ 5, തൂണേരി 8, എറാമല 8, പുറമേരി 5, ആയഞ്ചേരി 3, നാദാപുരം 2, ചോറോട് 2, ഒളവണ്ണ 2, ചെക്കിയാട് 1, കുന്നുമ്മല്‍ 1, പുതുപ്പാടി 1, ഓമശ്ശേരി 1.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular