വിരട്ടല്‍ വേണ്ടാ…, ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്: എം.എം. മണി

കോൺഗ്രസിനേയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് മന്ത്രി എം എം മണി. ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രിയെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ ഒരുതരം വിരട്ടൽ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാർ, പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കൾ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സർക്കാർ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. ബിജെപിക്ക് ഇങ്ങനെ ഭീഷണിപ്പെടുത്താൻ ധൈര്യം ലഭിക്കുന്നത് ഗുജറാത്തിൽ 2000ൽ അധികം ആളുകളെ കശാപ്പ് ചെയ്തതിന്റെയും, ഉത്തർപ്രദേശിൽ യോഗി സർക്കാർ നൂറുകണക്കിന് ആളുകളെ വെടിവച്ച് കൊന്നു കൊണ്ടിരിക്കുന്നതിന്റെയും, ജമ്മു കാശ്മീരിൽ ജനങ്ങളെയാകെ പീഡിപ്പിക്കുന്നതിന്റെയും ഊർജത്തിൽ നിന്നാകും. എന്നാൽ, അവർ ഒരു കാര്യം ഓർക്കണം. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവർ ഏത് മർദനമുറകളെയും നേരിടാൻ കരുത്തുള്ള ജനനേതാക്കന്മാരാണെന്നും എം എം മണി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ ഒരുതരം വിരട്ടൽ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാർ, പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കൾ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സർക്കാർ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. ഗുജറാത്തിൽ 2000ൽ അധികം ആളുകളെ കശാപ്പ് ചെയ്തതിന്റെയും, യു.പി. യിൽ യോഗി സർക്കാർ നൂറുകണക്കിന് ആളുകളെ വെടിവച്ച് കൊന്നു കൊണ്ടിരിക്കുന്നതിന്റെയും, ജമ്മു കാശ്മീരിൽ ജനങ്ങളെയാകെ പീഢിപ്പിക്കുന്നതിന്റെയും ഒക്കെ ഊർജ്ജത്തിൽ നിന്നാകും ബിജെപിക്ക് ഇങ്ങനെ ഭീഷണിപ്പെടുത്താൻ ധൈര്യം ലഭിക്കുന്നത്. എന്നാൽ, അവർ ഒരു കാര്യം ഓർത്താൽ നന്നായിരിക്കും. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവർ ഏത് മർദ്ദനമുറകളെയും നേരിടാൻ കരുത്തുള്ള ജനനേതാക്കന്മാരാണ്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular