സ്വപ്‌ന കൂടുതല്‍ കോളുകളും വിളിച്ചിരിക്കുന്നത് ഗണ്‍മാന്‍ ജയഘോഷിനെ; നിയമനം ഡിജിപി ഇടപ്പെട്ട്

തിരുവനന്തപുരം : തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ച്ചുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം നടത്തിയ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നത്.

കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്‌ന സുരേഷിന്റെ കോള്‍ ലിസ്റ്റില്‍ കൂടുതല്‍ കോളുകളും ജയഘോഷിന്റെ മൊബൈലിലേക്കാണെന്ന് കണ്ടെത്തി. ഇതോടൊപ്പം ജയഘോഷിന്റെ ആത്മഹത്യാ ശ്രമം നാടകമായിരുന്നു എന്ന സംശയവും ബലപ്പെടുകയാണ്. ബ്‌ളേഡ് വിഴുങ്ങി എന്നതുള്‍പ്പെടെ ജയഘോഷ് പറഞ്ഞവ നുണയെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശുപത്രിയിലുള്ള ഇദ്ദേഹത്തെ സുഖം പ്രാപിച്ചാലുടന്‍ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇതിന് മുന്നോടിയായി ജയഘോഷിന്റെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ജയഘോഷിന്റെ മൊഴി മജിസ്ട്രറ്റ് രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്തുകാര്‍ കൊല്ലുമോയെന്ന് ഭയമുണ്ടായിരുന്നുവെന്നും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും ജയഘോഷ് മൊഴി നല്‍കി.

കോണ്‍സുലേറ്റില്‍ ഗണ്‍മാന്‍ ആകും മുമ്പ് വിമാനത്താവളത്തിലെ ലെയ്‌സണ്‍ ഓഫീസറായിരുന്ന ജയഘോഷിന് അവിടത്തെ കസ്റ്റംസ്, ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടായിരുന്നു. അറ്റാഷെയും പോയതോടെ തന്നെ കേസില്‍ കുടുക്കുമെന്നും എന്‍.ഐ.എയും കസ്റ്റംസും ചോദ്യം ചെയ്യുമെന്നും ഭയം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അറ്റാഷെ മടങ്ങിയ ശേഷം ജയഘോഷ് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു.

സിവില്‍ പൊലീസ് ഓഫീസറായിരുന്ന ജയഘോഷ് ഇന്റലിജന്‍സ് ബ്യൂറോയുടെ നിയന്ത്രണത്തിലുള്ള ഇമിഗ്രേഷന്‍ ബ്യൂറോയില്‍ ഡെപ്യൂട്ടേഷനിലായിരുന്നെങ്കിലും വിമാനത്താവളത്തിലെ വി വി ഐ പി ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. അവിടെ മന്ത്രിമാര്‍, രാഷ്ട്രീയ, സിനിമ, വ്യവസായ പ്രമുഖര്‍ തുടങ്ങിയ വിവിഐപികളെ സ്വീകരിക്കുകയും യാത്രാസൗകര്യമൊരുക്കുകയും ക്യൂ നില്‍ക്കാതെ പാസുകള്‍ വാങ്ങിനല്‍കുകയുമായിരുന്നു ദൗത്യം.

ജയഘോഷിനെ ഉന്നതങ്ങളില്‍ നിന്നുള്ള ശുപാര്‍ശ പ്രകാരം സിറ്റി പൊലീസ് കമ്മിഷണറാണ് കോണ്‍സുലേറ്റില്‍ നിയമിച്ചത്. ഡി ജി പി നേരിട്ട് ഇടപെട്ടാണ് ഇത്തരത്തിന്‍ നിയമനം നടന്നതെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ആസാധാരണമായി ഒന്നുമില്ലെന്നാണ് പൊലീസ് വിഭാഗത്തില്‍ നിന്നും അറിയുന്നത്. കോണ്‍സുലേറ്റിലെ ഗണ്‍മാനെ െ്രെകംബ്രാഞ്ച് സി. ഐ.ഡി വഴിയാണ് നിയമിക്കേണ്ടത്. കോണ്‍സുലേറ്റ് ജനറലിന്റേതടക്കമുള്ള യാത്രകളും മറ്റ് വിവരങ്ങളും ഗണ്‍മാന്‍ െ്രെകംബ്രാഞ്ച് സി.ഐ.ഡിയില്‍ അറിയിക്കണമെങ്കിലും അതുണ്ടായില്ലെന്നാണ് വിവരം. മൂന്നുവര്‍ഷം കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവരുടെ വലംകൈയായിരുന്നു ജയഘോഷ്.

അതേസമയം സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരം നല്‍കിയത് താനാണെന്ന് തെറ്റിദ്ധരിച്ച് സ്വപ്നയുടെ സംഘം കൊല്ലുമെന്നായിരുന്നു ജയഘോഷിന്റെ ഭയമെന്നാണ് സുഹൃത്തായ പൊലീസുകാരന്‍ നാഗരാജ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ പിന്നില്‍ വന്‍ സംഘമുണ്ടെന്നും കോണ്‍സുലേറ്റിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് സ്വപ്നയാണെന്നും ജയഘോഷ് പറഞ്ഞതായും നാഗരാജ് വെളിപ്പെടുത്തി. എന്നാല്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് ജയഘോഷിന് വ്യക്തമായ അറിവുണ്ടെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍. ജയഘോഷിന് സ്വര്‍ണക്കടത്തിനെപ്പറ്റി വ്യക്തമായ അറിവുള്ളത് കൊണ്ടാണ് സ്വപ്നയെ വിളിച്ചത്. അത് മറച്ചുവയ്ക്കാനുള്ള നാടകമാണ് തിരോധാനവും ആത്മഹത്യാശ്രമവുമെന്നും അന്വേഷണസംഘം കരുതുന്നു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular