മമ്മൂക്ക കാര്‍ വാങ്ങിയാല്‍ കാര്‍ ഞാനുംവാങ്ങും മമ്മൂക്ക ചുവപ്പ് ഡ്രസ് ഇട്ടാല്‍ അതെപോലെ ഞാനും ഇടും കുഞ്ചാക്കോ ബോബന്‍

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസമാണ് ഒരു പുതിയ കാര്‍ സ്വന്തമാക്കിയത്. മിനി കൂപ്പറിന്റെ സ്‌പെഷ്യല്‍ എഡിഷനാണ് ചാക്കോച്ചന്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ തന്റെ പുതിയ കൂപ്പറിനൊപ്പം ഒരു രസകരമായ മീം പങ്കുവയ്ക്കുകയാണ് ചാക്കോച്ചന്‍. മമ്മൂക്ക സ്വന്തമാക്കിയ മിനി കൂപ്പറിന്റെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചന്‍ തന്റെ കൂപ്പറിന്റെ ചിത്രവും പങ്കുവെച്ചത്.

മമ്മൂട്ടിയെപ്പോലെ താനും മിനി കൂപ്പര്‍ സ്വന്തമാക്കിയതിനെക്കുറിച്ചാണ് ചാക്കോച്ചന്റെ പോസ്റ്റ്. മമ്മൂട്ടിയും താനും ഒരേ തരം വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കുന്നതിന്റെയും രണ്ടുപേരുടെയും മിനി കൂപ്പര്‍ കാറുകളുടെയും ചിത്രങ്ങളുള്ള മീം ആണ് ചാക്കോച്ചന്‍ പങ്കുവച്ചത്. ചുവപ്പും പച്ചയും നിറമുള്ള ഒരേപോലത്തെ വസ്ത്രങ്ങള്‍ ധരിച്ച മമ്മൂക്കയുടെയും ചാക്കോച്ചന്റെയും ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍.

മമ്മൂട്ടിയുടെ കെഎല്‍ 36 ഡി 369 നമ്പറിലുള്ള മിനി കൂപ്പറിന്റെ ഫൊട്ടോ ചാക്കോച്ചന്റെ പുതിയ മിനി കൂപ്പറിന്റേതിനൊപ്പം നല്‍കിയിരിക്കുന്നു. ഒരു ആരാധകന്റെ യാദൃശ്ചികമായതും മനപ്പൂര്‍വമല്ലാത്തതുമായ മുന്നേറ്റമാണിതെന്നും ചാക്കോച്ചന്‍ പറയുന്നു. മിനി കൂപ്പര്‍ എസ് ആണ് മമ്മൂട്ടി മുന്‍പ് സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഈ സ്‌പെഷ്യല്‍ എഡിഷനില്‍ വരുന്ന കാറുകള്‍ ആകെ 20 എണ്ണമാണ്, കേരളത്തില്‍ നാലും. അതിലൊന്നാണ് ചാക്കോച്ചന്‍ സ്വന്തമാക്കിയിരിക്കുന്നത്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular