ഇത് എന്‍ഐഎ കോടതിയാണ്.., മേലില്‍ ആവര്‍ത്തിക്കരുത്..!!! സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാനെത്തി ആളാകാന്‍ നോക്കിയ ആളൂരിന്റെ അഭിഭാഷകന് ജഡ്ജിയുടെ ശകാരം

സ്വര്‍ണക്കടത്തു കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയ അഡ്വ. ബി.എ.ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ക്ക് താക്കീത് നല്‍കി കോടതി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് സംഭവം. പ്രതികള്‍ പോലും അറിയാതെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയതായിരുന്നു ആളൂരിന്റെ ജൂനിയര്‍. വക്കാലത്തിനെ കുറിച്ച് അറിയില്ലെന്നു കേസിലെ പ്രതി പറഞ്ഞതോടെയാണ് കോടതി താക്കീത് ചെയ്തത്.

പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് അപ്രതീക്ഷിതമായി ആളൂരിന്റെ ജൂനിയര്‍ കോടതിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് അഭിഭാഷകന്‍ സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു. ജഡ്ജി സ്വപ്നയോട് ഇവരെ അറിയുമോയെന്നും വക്കാലത്ത് നല്‍കിയിട്ടുണ്ടോയെന്നും ചോദിച്ചു.

എന്നാല്‍, ഇവരെ അറിയില്ലെന്നായിരുന്നു സ്വപ്നയുടെ മറുപടി. തന്റെ അഭിഭാഷകന്റെ കാര്യം ഭര്‍ത്താവാണ് തീരുമാനിക്കുന്നതെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ മറുപടി കേട്ട് രോഷം കൊണ്ട ജഡ്ജി ഇത് എന്‍ഐഎ കോടതിയാണ്, ഇനിയിത് ആവര്‍ത്തിക്കരുതെന്നും അഭിഭാഷകനു താക്കീത് നല്‍കി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular