സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

കൊല്ലം: കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. പള്ളിമണ്‍ ഇളവൂര്‍ വിമല്‍ നിവാസില്‍ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയെ (75) ആണു മരിച്ച നിലയില്‍ കണ്ടത്. സംസ്ഥാനത്തു ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കോവിഡ് മരണമാണിത്.

ഗൗരിക്കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, സഹായി, ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍, മൃതദേഹം തിരിച്ചറിയാനെത്തിയ മകന്‍ എന്നിവരെ നിരീക്ഷണത്തിലാക്കി.

11നു രാവിലെ 11.30ന് തൊട്ടിക്കര കാവില്‍കടവ് ഭാഗത്ത് നാട്ടുകാരാണു മൃതദേഹം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ബന്ധുക്കള്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

FOLLOW US pathramonline

pathram:
Related Post
Leave a Comment