കേരളം യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുന്നു; സര്‍ക്കാരിന്റെ മനോഭാവം എല്ലായ്‌പ്പോഴും നിഷേധാത്മകമാണെന്നും ബിജെപി ദേശീയ പ്രസിഡന്റ്

കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന്റെ സമീപനങ്ങള്‍ക്കെതിരേ രൂക്ഷമായ പ്രതികരണവുമായി ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ. സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവം എല്ലായ്‌പ്പോഴും നിഷേധാത്മകമാണെന്നും ഇത് കോവിഡ് പ്രതിസന്ധിയെ രൂക്ഷമാക്കിയെന്നും നഡ്ഡ ആരോപിച്ചു.

യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് നഡ്ഡ ആരോപിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും സംസ്ഥാനത്തിന് നിഷേധാത്മക മനോഭാവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സ് വഴി കാസര്‍കോട്ടെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം വെര്‍ച്വല്‍ റാലിയിലൂടെ കേരളത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു നഡ്ഡ. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 7,438 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

“വേണ്ടത്ര ക്വറന്റീന്‍ സൗകര്യങ്ങള്‍ ക്രമീകരിച്ചുവെന്ന് സംസ്ഥാനം പറഞ്ഞു. എന്നാല്‍ അതങ്ങനെയായിരുന്നില്ല. ഇതുമൂലം ജനങ്ങള്‍ക്കാണ് ദുരിതമുണ്ടായത്. വയനാട്ടില്‍ കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സമരം പോലും നടത്തി. സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്ക്‌ കേരള ഹൗസ് വിട്ടുനല്‍കി.എന്നാല്‍ അതാവശ്യമുള്ള മലയാളി നേഴ്‌സുമാര്‍ക്ക് നല്‍കിയില്ല”, നഡ്ഡ ആരോപിച്ചു.

follow us: PATHRAM ONLINE

pathram desk 2:
Related Post
Leave a Comment