ഇതാണ് സ്വര്‍ണക്കടത്ത് കേസില്‍ കംസ്റ്റസും എന്‍ഐഎയും തിരഞ്ഞ ഫാസില്‍ ഫരീദ്, ദുബായില്‍ ബിസ്‌നസ് , പ്രമുഖ സിനിമാതാരങ്ങളുമായി അടുത്ത ബന്ധം

ദുബായ് : നയതന്ത്ര ബാഗേജില്‍ ദുബായില്‍ നിന്ന് കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസില്‍ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഇയാള്‍. എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ മൂന്നാം പ്രതിയാണ് ഫാസില്‍.

ദുബായിലെ ഖിസൈസില്‍ ജിംനേഷ്യം, ആഡംബര വാഹന വര്‍ക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസില്‍, ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വര്‍ണക്കടത്തുകാരുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നാണ് ഇതുവരെയുള്ള വിവരം.

ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസില്‍ ഫരീദ് ദുബായില്‍ നിന്ന് സ്വര്‍ണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണു സൂചന. കുറഞ്ഞ തോതില്‍ സ്വര്‍ണം കടത്തി തുടങ്ങിയ ഇയാള്‍ ഇതാദ്യമായാണ് ഇത്രയും വന്‍തോതില്‍ സ്വര്‍ണം കടത്തുന്നതെന്ന് അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു

FOLLOW US pathramonline

Similar Articles

Comments

Advertismentspot_img

Most Popular