സ്വപ്ന സുരേഷുമായി അടുത്ത ബന്ധം : സ്വപ്നയെ പരിചയമുണ്ട് സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല സ്പീക്കര്‍

തിരുവനന്തപുരം: സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്നയെ പരിചയമുണ്ട്. നയതന്ത്ര പ്രതിനിധിയ്ക്കുള്ള അംഗീകാരവും ബഹുമാനവും സ്വപ്നയ്ക്കു നല്‍കി. കോണ്‍സുലേറ്റിന്റെ വലിയ കാറിലാണ് സ്വപ്ന എപ്പോഴും വരാറുള്ളത്.

ലോകകേരളസഭയില്‍ സ്വപ്ന പങ്കെടുത്തിട്ടില്ല. ആരേയും പങ്കെടുപ്പിച്ചിട്ടുമില്ല. സര്‍ക്കാരിന്റെ എല്ലാ മേഖലകളിലും സ്വപ്ന ലെയ്‌സണിങ് നടത്തിയിരുന്നു. സ്വപ്ന സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സിബിഐ ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. സ്വപ്നയുടെ ബന്ധുവിന്റെ കട ഉദ്ഘാടനം ചെയ്തതില്‍ അപാകമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular