കൊല്ലം ജില്ലയിൽ ഇന്ന് 8 പേർക്ക് രോഗം; ഒരാൾക്ക് സമ്പർക്കത്തിലൂടെ…

കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് (JULY 1) 8 പേർക്ക് രോഗം സ്ഥിരീകരിച്ചു . ആറ് പേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 175 ആയി.

കൊല്ലത്തെ ആശുപത്രിയിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ മകൾ (45വയസ് ),കുവൈറ്റിൽ നിന്നും 15/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാണ്ടനാട് സ്വദേശിയായ യുവാവ്, മസ്കറ്റിൽ നിന്നും 19/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന രാമങ്കരി സ്വദേശിയായ യുവാവ്, ദമാമിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാലമേൽ സ്വദേശിയായ യുവാവ് , യമനിൽ നിന്നും 25/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പത്തിയൂർ സ്വദേശിയായ യുവാവ്, ഡൽഹിയിൽ നിന്നും 11/6ന് എറണാകുളത്ത് എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന തണ്ണീർമുക്കം സ്വദേശിനിയായ യുവതി, ഷാർജയിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവ് എന്നിവർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും ആറുപേരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു .

ജില്ലയിൽ ഇന്ന് 9 പേർക്കാണ് രോഗമുക്തി. മുംബൈയിൽ നിന്നും എത്തിയ മുതുകുളം സ്വദേശി , ഡൽഹിയിൽ നിന്നും എത്തിയ ആല,മുളക്കുഴ സ്വദേശികൾ , കുവൈറ്റിൽ നിന്നും എത്തിയ കണ്ടല്ലൂർ സ്വദേശി, മും ൈബയിൽ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശിനി ,മഹാരാഷ്ട്രയിൽ നിന്നും എത്തിയ പുന്നപ്ര സ്വദേശി , അബുദാബിയിൽ നിന്നും എത്തിയ തഴക്കര സ്വദേശിനി , കുവൈറ്റിൽ നിന്നും എത്തിയ ബുധനൂർ സ്വദേശി , അബുദാബിയിൽ നിന്നുംഎത്തിയ മാന്നാർ സ്വദേശിനി എന്നിവരാണ് രോഗവിമുക്തരായത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular