രാത്രി 9 മണിക്കുശേഷമുള്ള യാത്രയ്ക്കു നിയന്ത്രണം

രാത്രി 9 മണിക്കുശേഷമുള്ള യാത്രയ്ക്കു നിയന്ത്രണം. ആവശ്യ വിഭാഗക്കാർക്കു മാത്രമാണു യാത്രാനുമതി. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ മാസ്ക് ധരിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാസ്കും ഹെൽമറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. മാസ്ക് ധരിക്കാത്ത 6187 സംഭവങ്ങൾ ഇന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10, 12 ക്ലാസുകളിലേക്കു സിബിഎസ്ഇ, ഐസിഎസ്‍ഇ പരീക്ഷകൾ ഇനി നടത്തേണ്ടതില്ലെന്നു കേന്ദ്രം കോടതിയെ അറിയിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു.

ഇന്ത്യയിലാദ്യമായി പരീക്ഷകൾ പൂർത്തിയാക്കാൻ കഴിഞ്ഞത് കേരളത്തിനാണ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. അതീവ ജാഗ്രതയോടെ നാം നടത്തിയ പരീക്ഷകൾ ദേശീയ ശ്രദ്ധയാകർഷിച്ചു. ഇതു കേരളത്തിന്റെ നേട്ടം തന്നെയാണ്– മുഖ്യമന്ത്രി വിശദീകരിച്ചു

ജനങ്ങൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങൾ അണുവിമുക്തമാക്കണം. നിർദേശങ്ങൾ പാലിക്കാത്തവരുടെ ചിത്രവും വിവരങ്ങളും പൊലീസ് കൺട്രോൾ റൂമിലേക്ക് അയയ്ക്കാൻ പൊതുജനം തയാറാകണം. പൊലീസ് കർശനമായ നടപടി സ്വീകരിക്കും. പരിശോധന കർശനമാകുന്നതോടെ വിമാനത്താവളങ്ങളിലും മറ്റും കൂടുതൽ സമയം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കു നിൽക്കേണ്ടി വന്നേക്കാം. തിരക്കും കൂടാം. ഇതു മുതലെടുത്തു ഭക്ഷണ സാധനങ്ങൾക്കു വില കൂട്ടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അതിനെതിരെ സർക്കാർ തക്കതായ നടപടിയെടുത്തു. പ്രവാസികളെ സ്വീകരിക്കാൻ സംഘടനകൾ വരേണ്ടതില്ല. അവർക്കു വലിയ തോതിൽ സ്വീകരണം നൽകുന്ന രീതിയും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular