കോട്ടയം ജില്ലയില്‍ നിലവില്‍ 83 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍; ഇന്ന് രോഗം ബാധിച്ച 10 പേരുടെ വിശദ വിവരങ്ങള്‍.

കോട്ടയം ജില്ലയില്‍ ഇന്ന് ( JUNE 21) പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍നിന്നുമാണ് എത്തിയത്.

ജൂണ്‍ നാലിന് മുംബൈയില്‍നിന്നെത്തിയ മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്റെ മകന്‍(6)
ജൂണ്‍ അഞ്ചിന് മുംബൈയില്‍നിന്നെത്തിയ തലയാഴം കൊതവറ സ്വദേശിനി(57), ഇവരുടെ മൂന്ന് ആണ്‍ മക്കള്‍(21 വയസുകാരനും 11 വയസുള്ള ഇരട്ടകളും), ജൂണ്‍ എട്ടിന് മുംബൈയില്‍നിന്നെത്തിയ പായിപ്പാട് സ്വദേശി(35), ജൂണ്‍ ആറിന് ചെന്നൈയില്‍നിന്നെത്തിയ ചെമ്പ് സ്വദേശി(32), ജൂണ്‍ 11ന് സൗദി അറേബ്യയില്‍നിന്നെത്തിയ വെള്ളാവൂര്‍ സ്വദേശിനി(36) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ പായിപ്പാട് സ്വദേശി ചങ്ങനാശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തിലും മറ്റുള്ളവര്‍ ഹോം ക്വാറന്റയിനിലുമായിരുന്നു. എല്ലാവരെയും പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ രോഗമുക്തരായി. ദുബായില്‍നിന്ന് മെയ് 11ന് എത്തി മെയ് 30ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനി(26), മെയ് 28ന് താജിക്കിസ്ഥാനില്‍നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥീരീകരിച്ച കങ്ങഴ സ്വദേശി(28), മെയ് 18ന് മുംബൈയില്‍നിന്നെത്തി ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച കുമാരനല്ലൂര്‍ സ്വദേശിനി(32) എന്നിവരാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്. ജില്ലയില്‍ ഇതുവരെ ആകെ 62 പേരാണ് രോഗമുക്തരായത്.

ജില്ലയില്‍ നിലവില്‍ 83 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ 40 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 19 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലുമാണ്. ഇതിനു പുറമെ കോട്ടയം ജില്ലക്കാരായ മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular