സുന്ദരിയായി രോഹിത് ശര്‍മ്മ…പുറകെ വിരാട് കോലി, ശിഖര്‍ ധവാന്‍, ധോണി തുടങ്ങി എല്ലാ താരങ്ങളും …; വൈറലായി ഫേയ്‌സ് ആപ്പ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ‘സുന്ദരി’യായ യുവതിയുടെ ചിത്രം വൈറല്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ ചിത്രത്തിനൊപ്പമാണ് സുന്ദരിയായ യുവതിയുടെ ചിത്രം ചെഹല്‍ പോസ്റ്റ് ചെയ്തത്. എവിടെയൊ കണ്ടുമറന്ന കണ്ണുകളും ചിരിയുമാണല്ലോ ഈ യുവതിയുടേതെന്നാകും ചിത്രം കാണുന്ന ആരാധകരുടെ ആദ്യ ചിന്ത. പിന്നീടാണ് കാര്യങ്ങള്‍ പതുക്കെ വ്യക്തമാകുക; ഈ ചിത്രത്തിലെ യുവതി രോഹിത് ശര്‍മ തന്നെയാണ്!

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു ആപ്പിന്റെ സഹായത്തോടെയാണ് ചെഹല്‍ രോഹിത് ശര്‍മയുടെ ‘സത്രീ രൂപം’ സൃഷ്ടിച്ചത്. ‘കാണാന്‍ നല്ല ചന്തമുണ്ട് രോഹിത് ശര്‍മ ഭയ്യാ’ എന്ന ചെറു ക്യാപ്ഷനോടെയാണ് ചെഹല്‍ രോഹിത് ശര്‍മയുടെ ചിത്രം പങ്കുവച്ചത്. എന്തായാലും ചിത്രം ആരാധകര്‍ കൂട്ടത്തോടെ ഏറ്റെടുത്തതോടെ സംഭവം വൈറലായി. ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ ചിത്രം ലൈക്ക് ചെയ്തത്. ആറായിരത്തിലധികം പേര്‍ ഈ ചിത്രം റീട്വീറ്റ് ചെയ്തു.

ട്രോളുകളുമായി ആരാധകരും സജീവമായിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങളുടെ ‘സ്ത്രീ രൂപം’ സൃഷ്ടിച്ച് അതു കമന്റായി പോസ്റ്റ് ചെയ്ത ആരാധകനുമുണ്ട്. വിരാട് കോലി, ശിഖര്‍ ധവാന്‍, മഹേന്ദ്രസിങ് ധോണി തുടങ്ങി ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളുടെയും സ്ത്രീരൂപങ്ങളുണ്ട് അതില്‍. സമൂഹമാധ്യമങ്ങളില്‍ പരസ്പരം ‘ട്രോളി’ കയ്യടി വാങ്ങുന്ന രോഹിത്തും ചെഹലും എന്താലായും ഇത്തവണ ആരാധകര്‍ക്ക് രസകരമായ ഒരു കാഴ്ചയാണൊരുക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular