ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടൺ: നവംബറിൽ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. ട്രംപിന്റെ മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. യുഎസിൽ നിന്ന് കൂടുതൽ കാർഷിക ഉത്പന്നങ്ങൾ വാങ്ങി തിരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ സഹായിക്കണമെന്നാണ് ട്രംപ് ഷി ജിൻപിങിനോട് ആവശ്യപ്പെട്ടെന്ന് ജോൺ ബോൾട്ടൺ പറയുന്നു.

വൈറ്റ്ഹൗസ് എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ട്രംപിന് അറിയില്ലെന്നും പുസ്തകം പറയുന്നു. കോവിഡ്, ജോർജ് ഫ്ളോയിഡിന്റെ മരണത്തിലെ പ്രക്ഷോഭം തുടങ്ങിയ പ്രശ്നങ്ങളിൽ വലയുന്ന ട്രംപ് ഭരണകൂടത്തിന് മുൻ ഉപദേഷ്ടവിന്റെ പുസ്തകം മറ്റൊരു തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

577 പേജുകളുള്ള പുസ്തകം പുറത്തിറങ്ങുന്നത് തടയാനുള്ള ശ്രമങ്ങളും ട്രംപ് ഭരണകൂടം ആരംഭിച്ചു. ജൂൺ 23-നാണ് പുസ്തം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ബുധനാഴ്ച രാത്രി പുസ്തക പ്രകാശനം തടയുന്നതിനുള്ള അടിയന്തര ഉത്തരവ് തേടി സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതിനകം പുസ്കത്തിന്റെ ലക്ഷകണക്കിന് കോപ്പികൾ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടതായി പ്രസാധകരായ സൈമൺ & ഷസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ ട്രംപ്-ഷി ജിൻപിങ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ജോൺ ബോൾട്ടൺ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സ്വന്തം രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ദേശീയ താത്പര്യത്തെ ട്രംപ് എങ്ങനെ സമീപിച്ചുവെന്നതിന് തെളിവാണ് ചൈനീസ് പ്രസിഡന്റിനോട് സഹായം തേടിയതെന്നും ബോൾട്ടൻ പറയുന്നു.

Follow us: pathram online daily hunt

Similar Articles

Comments

Advertismentspot_img

Most Popular