ബുധനാഴ്ച എറണാകുളം ജില്ലയില്‍ രോഗം ബാധിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍…

എറണാകുളം ജില്ലയിൽ ഇന്ന് 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

• ജൂൺ 4 നു മസ്കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള തെലങ്കാന സ്വദേശി, ജൂൺ 7 നു ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തമിഴ്നാട് സ്വദേശി, ജൂൺ 4 നു മുംബൈയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയ 34 വയസ്സുള്ള വാഴക്കുളം സ്വദേശിനി, ജൂൺ 15 നു ഡൽഹി-കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്നാട് സ്വദേശിയ്ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ 48 വയസുള്ള പുത്തൻവേലിക്കര സ്വദേശിനിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു ഇവരുടെ അടുത്ത ബന്ധുവും രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.

• കൂടാതെ ജൂൺ 16 ന് റഷ്യയിൽ നിന്ന് വിമാനത്തിലെത്തിയ 21 വയസുള്ള പത്തനംതിട്ട സ്വദേശിയും അതേ വിമാനത്തിലെത്തിയ 39 വയസുള്ള പാലക്കാട് സ്വദേശിയും, മെയ് 27 ന് അബുദാബി- തിരുവന്തപുരം വിമാനത്തിലെത്തിയ 40 വയസുള്ള കൊല്ലം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിൽസയിലുണ്ട്. ഇന്നലെ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്

• മെയ് 26 നു രോഗം സ്ഥിരീകരിച്ച് ഐ എൻ എച്ച് എസ് സഞ്ജീവനിയിൽ ചികിത്സയിൽ ഉണ്ടായിരുന്നവരിൽ ഒരു തീരരക്ഷാ സേനാ ഉദ്യോഗസ്ഥൻ രോഗമുക്തനായി. മെയ് 29 നു രോഗം സ്ഥിരീകരിച്ച 80 വയസ്സുള്ള തൃശ്ശൂർ സ്വദേശിനിയും രോഗമുക്തി നേടി.

• ഇന്ന് 729 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 733 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11998 ആണ്. ഇതിൽ 10193 പേർ വീടുകളിലും, 539 പേർ കോവിഡ് കെയർ സെന്ററുകളിലും, 1266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 30 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 22
 മൂവാറ്റുപുഴ ജനറൽ ആശുപത്രി – 1
 സ്വകാര്യ ആശുപത്രികൾ – 7

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 7 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 3
 കരുവേലിപ്പടി താലൂക്ക് ആശുപത്രി -1
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
 സ്വകാര്യ ആശുപത്രികൾ – 2

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 141 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 59
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-3
 പറവൂർ താലൂക്ക് ആശുപത്രി- 3
 അങ്കമാലി അഡ്ലക്സ്- 47
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
 സ്വകാര്യ ആശുപത്രികൾ – 25

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 102 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 97 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.

• ഇന്ന് ജില്ലയിൽ നിന്നും 133 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 113 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 5 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 263 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ഇന്ന് 340 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 108 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 410 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. കൂടാതെ സംശയ നിവാരണത്തിനായി 40 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.

• തൃപ്പൂണിത്തറ താലൂക് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആഗോഗ്യപ്രവർത്തകർക്കു വ്യക്തിഗത സുരക്ഷാഉപാധികൾ, മാസ്കുകളുടെ ഉപയോഗം, കൈകഴുകുന്ന രീതി, നിരീക്ഷണ മാനദണ്ഡങ്ങൾ എന്നിവയിൽ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 5546 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 143 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു .കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ76 ചരക്കു ലോറികളിലെ 95 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 43 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

FOLLOW US: pathram online dailyhunt

Similar Articles

Comments

Advertismentspot_img

Most Popular