മലപ്പുറം ജില്ലയില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങള്‍…

മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 17) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

1- ഒതായി എടവണ്ണ സ്വദേശി 26 വയസ് – ബഹറിന്‍ – കൊച്ചി IX 3474 വിമാനത്തില്‍ ജൂണ്‍ 6ന് നാട്ടിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

2- വടക്കുംമല- കാവന്നൂര്‍ സ്വദേശി 21 വയസ് – ബഹറിന്‍ – കൊച്ചി IX 3474 വിമാനത്തില്‍ ജൂണ്‍ 6ന് നാട്ടിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

3- ചങ്ങരംകുളം – നന്നമുക്ക് – ആലംകോട് സ്വദേശി – 33വയസ് -അബുദാബി – കോഴിക്കോട് IX 1348 വിമാനത്തില്‍ ജൂണ്‍ 4ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

4- പതിനാറുങ്ങല്‍ – ചെമ്മാട്-തിരൂരങ്ങാടി സ്വദേശി 35 വയസ് – ചെന്നെെയില്‍ നിന്നും 21 പേരോടൊപ്പം ബസില്‍ ജൂണ്‍ 1ന് നാട്ടിലെത്തിയ ഇയാളെ അന്ന് തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

5-പുറങ്ങ് – മാറഞ്ചേരി സ്വദേശിനി – 52 വയസ് – മുംബെെ – കൊച്ചി AI 0681 വിമാനത്തില്‍ ജൂണ്‍ 1ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

6- പുറങ്ങ് – മാറഞ്ചേരി സ്വദേശി – 60 വയസ് – മുംബെെ – കൊച്ചി AI 0681 വിമാനത്തില്‍ ജൂണ്‍ 1ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

7- കാട്ടച്ചിറ – ബി.പി അങ്ങാടി സ്വദേശി 64 വയസ് – ദുബായ് – കോഴിക്കോട് വിമാനത്തില്‍ മെയ് 31ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

8- കുറുംബത്തൂര്‍ – പുത്തനത്താണി – ആതവനാട് സ്വദേശിനി 22 വയസ് ഗര്‍ഭിണി- ജിദ്ദ – കൊച്ചി വിമാനത്തില്‍ ജൂണ്‍ 10ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

9- കരേക്കാട് മാറാക്കര സ്വദേശി 41 വയസ് – അബുദാബി – കോഴിക്കോട് IX 1348 വിമാനത്തില്‍ ജൂണ്‍ 3 ന് നാട്ടിലെത്തി നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

10- വീമ്പൂര് – മാരിയാട് – മഞ്ചേരി 23 വയസ് – ജൂണ്‍ 5ന് രോഗബാധ സ്ഥിരീകരിച്ച ആശാ വര്‍ക്കറില്‍ നിന്നും സമ്പര്‍ക്കം വഴി രോഗബാധ. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

11- പുറമണ്ണൂര്‍ – ഇരിമ്പിളിയം സ്വദേശിനി 22 വയസ് – അബുദാബി – കോഴിക്കോട് IX 1348 വിമാനത്തില്‍ ജൂണ്‍ 4 ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 13,242 പേര്‍

ജില്ലയില്‍ ചികിത്സയിലുള്ളത് 221 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 221 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ആറ് പാലക്കാട് സ്വദേശികളും നാല്് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. ജില്ലയില്‍ ഇതുവരെ 314 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,855 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 965 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

FOLLOW US: PATHRAM ONLINE DAILYHUNT TO GET LATEST UPDATES

Similar Articles

Comments

Advertismentspot_img

Most Popular