സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി; മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം

ന്യൂഡല്‍ഹി: സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സൈനികര്‍ക്ക് ആദരമര്‍പിച്ചാണ് പ്രധാനമന്ത്രി തുടങ്ങിയത്.

അതേസമയം ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ പുറത്തുവിട്ടു. മലയാളികള്‍ ഇല്ല. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണു ജീവന്‍ നഷ്ടമായത്. ഇരുമ്പുദണ്ഡുകളും തോക്കിന്റെ പാത്തിയും ഉപയോഗിച്ച് നടത്തിയ മര്‍ദനത്തിലും ഗല്‍വാന്‍ നദിയിലേക്ക് വീണുമാണ് ഇവര്‍ മരിച്ചത്.

മരിച്ചവരുടെ പേരും സ്ഥലവും:

കേണല്‍ ബി.സന്തോഷ് കുമാര്‍, ഹൈദരാബാദ്, നാഥുറാം സോറന്‍, മയൂര്‍ഭഞ്ച്, മന്‍ദീപ് സിങ്, പട്യാല,സത്‌നം സിങ്, ഗുര്‍ദാസ്പുര്‍, കെ.പളനി, മധുര, സുനില്‍ കുമാര്‍, പട്‌ന, ബിപുല്‍ റോയ്, മീററ്റ് സിറ്റി, ദീപക് കുമാര്‍, രെവ, രാജേഷ് ഓറങ്, ബിര്‍ഹം, കുന്ദന്‍ കുമാര്‍ ഓജ, സാഹിബ്ഗഞ്ച്, ഗണേഷ് റാം, കങ്കര്‍, അങ്കുഷ്, ഹമിര്‍പുര്‍, ഗുര്‍ബിന്ദര്‍, സങ്ഗരൂര്‍,ഗുര്‍തേജ് സിങ്, മന്‍സ, ചന്ദന്‍ കുമാര്‍, ഭോജ്പുര്‍, കുന്ദന്‍ കുമാര്‍, സഹര്‍സ,
അമന്‍ കുമാര്‍, സംസ്തിപുര്‍, ജയ് കിഷോര്‍ സിങ്, വൈശാലി, ഗണേഷ് ഹന്‍സ്ധ, ഈസ്റ്റ് സിങ്ഭും

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular