കൊറോണയ്ക്ക് മരുന്ന് കണ്ടെണ്ടെത്തി;അത്ഭുത മരുന്ന് മരണനിരക്ക് കുറയ്ക്കും, വിലയും കുറവ്

ലണ്ടന്‍: കോവിഡ് മഹാമാരി പ്രതിരോധത്തില്‍ വഴിത്തിരിവാകുന്ന അത്ഭുതമരുന്നുമായി ഗവേഷകര്‍. കോവിഡ് മാറാന്‍ ഡെക്ക്സാമെത്താസോണ്‍ എന്ന മരുന്ന് ഫലപ്രദമെന്നും മരുന്നിന് മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് ജീവന്‍രക്ഷാമരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണു ഡെക്‌സാമെതാസോണ്‍.

താരതമ്യേന വില കുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ മരുന്നാണിത്. ഡെക്‌സാമെതാസോണ്‍ കോവിഡിന് ജീവന്‍രക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന കണ്ടെത്തല്‍ നിര്‍ണായക ചുവടുവയ്പാണെന്നു യുകെയിലെ ആരോഗ്യവിദഗ്ധര്‍ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിച്ചുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐ.വി ആയും നല്‍കാം.

2104 രോഗികള്‍ക്ക് മരുന്ന് നല്‍കുകയും മരുന്ന് നല്‍കാത്ത 4321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. 28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഓക്‌സിജന്‍ മാത്രം നല്‍കിയിരുന്നവരില്‍ മരണനിരക്ക് 20 ശതമാനമായും കുറച്ചു

രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ യുകെയിലെ രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5000 ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. മരുന്ന് ജീവന്‍ രക്ഷിക്കുമെന്നും മാത്രമല്ല അത് ചികിത്സാച്ചെലവ് കുറയ്ക്കാമെന്നും പഠനത്തിന് നേതൃത്വം നല്‍കുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment