മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ വിശദ വിവരങ്ങള്‍…

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 16) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

1 -കരുവാരകുണ്ട് അരിമണൽ സ്വദേശി 29 വയസ്സ് -മുംബൈയിൽനിന്നും എന്നും സ്പെഷ്യൽ ട്രെയിൻ ജൂൺ നാലിന് കോഴിക്കോട് എത്തി. അന്ന് തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

2- പുളിക്കൽ – അന്തിയൂർകുന്ന് – ആൽപറമ്പ് സ്വദേശി -59 വയസ്സ് – കുവൈത്ത് ഇത് കോഴിക്കോട് j9 413 വിമാനത്തിൽ ജൂൺ 11 നാട്ടിലെത്തി എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

3- പറപ്പൂർ സ്വദേശി 21 വയസ്സ്- ചെന്നൈയിൽ നിന്നും ജൂൺ രണ്ടിന് സ്വകാര്യ വാഹനത്തിൽ നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4.അങ്ങാടിപ്പുറം ചെരക്കപറമ്പ് സ്വദേശി 56 വയസ്സ് – ജൂൺ ആറിന് ഇന്ന് രോഗബാധ സ്ഥിരീകരിച്ച കുറുവ സ്വദേശിയിൽ നിന്നും സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗബാധ ഉണ്ടായത്. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

5- തുഞ്ചൻപറമ്പ് – തിരൂർ സ്വദേശി 34 വയസ്സ് – ഖത്തർ കൊച്ചി വിമാനത്തിൽ ജൂൺ ഏഴിന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു . ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

6. വാഴയൂർ പുഞ്ചപ്പാടം സ്വദേശിനി 23 വയസ്സ് ഗർഭിണി- ദുബായ് കോഴിക്കോട് വിമാനത്തിൽ ജൂലൈ 31ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

7- പുൽപ്പറ്റ ഞാവലുങ്ങൽ കോലോത്തുപടി സ്വദേശി 22 വയസ്സ് – ചെന്നൈയിൽ നിന്നും സ്വകാര്യബസ്സിൽ ജൂൺ രണ്ടിന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

8. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി 61 വയസ്സ് – ബാംഗ്ലൂരിൽ നിന്നും ഒന്നും സ്വകാര്യബസ്സിൽ മെയ് 28ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

9- പുത്തൂർ പള്ളിക്കൽ സ്വദേശി 37 വയസ്സ് – കുവൈറ്റ് ഇറ്റ് കോഴിക്കോട് വിമാനത്തിൽ ജൂൺ 11 ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 13ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

10- കരുവാരക്കുണ്ട് വാക്കോട് സ്വദേശി 16 വയസ്സ് – മുംബൈയിൽ നിന്നും സ്വകാര്യ വാഹനത്തിൽ മെയ് 28ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

11- കരുവാരക്കുണ്ട് വാക്കോട് സ്വദേശിനി 32 വയസ്സ് – മുംബൈയിൽ നിന്നും സ്വകാര്യ വാഹനത്തിൽ മെയ് 28ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

12,13,14,15- കൊണ്ടോട്ടി കൊട്ടപ്പുറം തുറക്കൽ സ്വദേശിനി 28 വയസ്സ്, ഇവരുടെ മക്കളായ എട്ടു വയസ്സുകാരൻ , രണ്ടുവയസ്സുകാരൻ , ഒരുവയസ്സുകാരി – കുവൈറ്റിൽ നിന്നും ഒന്നും ജെ9 413 ഇന്ന് വിമാനത്തിൽ ജൂൺ 11 ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ കൂടി കോവിഡ് വിമുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്ന് (ജൂണ്‍ 16) രോഗമുക്തരായി. മെയ് 27 ന് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി 56 വയസുകാരന്‍, ജൂണ്‍ രണ്ടിന് രോഗബാധിതനായി ചികിത്സയിലായ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി 35 വയസുകാരന്‍, ജൂണ്‍ നാലിന് രോഗബാധ സ്ഥിരീകരിച്ച താഴേക്കോട് അരക്കുപറമ്പ് സ്വദേശി 44 വയസുകാരന്‍, ജൂണ്‍ അഞ്ചിന് രോഗബാധയെ തുടര്‍ന്ന് ഐസൊലേഷനിലായവരായ മമ്പാട് ഓമല്ലൂര്‍ സ്വദേശിനി 43 വയസുകാരി, മഞ്ചേരി മാരിയാട് വീമ്പൂരിലെ ആശ വര്‍ക്കറായ 48 വയസുകാരി, പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശിനി 33 വയസുള്ള വനിതാ ഡോക്ടര്‍, ജൂണ്‍ എട്ടിന് രോഗബാധിതനായി ചികിത്സയിലായ തിരുവനന്തപുരം പുലിയൂര്‍ക്കോണം സ്വദേശി 56 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

ജില്ലയില്‍ ചികിത്സയിലുള്ളത് 210 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 210 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ആറ് പാലക്കാട് സ്വദേശികളും നാല് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. ജില്ലയില്‍ ഇതുവരെ 303 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,685 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 999 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular