സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മരിച്ച 67 കാരന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. വഞ്ചിയൂര്‍ സ്വദേശി രമേശനാണ് മരിച്ചത്. മേയ് 23 മുതല്‍ 28 വരെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയ്‌ക്കെത്തിയിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് കോവിഡ് മരണം ഇരുപതായത്.

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-4, ഡല്‍ഹി-3, രാജസ്ഥാന്‍-1, പശ്ചിമ ബംഗാള്‍-1, തെലുങ്കാന-1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular