നമ്മള്‍ പോരാടുകയാണ്… എനിക്ക് പ്രതീക്ഷയുണ്ട്… കാരണം എന്റെ രാജ്യത്തിന്റെ ഡിഎന്‍എ എനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. സര്‍ക്കാര്‍ ഏകപക്ഷീയമായിട്ടാണ് തീരുമാനങ്ങളെടുക്കുന്നത്. ലോക്ഡൗണ്‍ കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചു. അതിന്റെ ഫലം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്ന് സ്വദേശത്തേക്കു മടങ്ങുന്നത്. ഇത്തരമൊരു സാഹചര്യമൊരുക്കുന്ന സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് മുന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായുള്ള സംവാദത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

നമ്മള്‍ പോരാടുകയാണ്. എനിക്ക് പ്രതീക്ഷയുണ്ട്. കാരണം എന്റെ രാജ്യത്തിന്റെ ഡിഎന്‍എ എനിക്ക് മനസിലാക്കാന്‍ സാധിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങളായി എന്റെ രാജ്യത്തിന്റെ ഡിഎന്‍എ ഒരേ തരത്തിലുള്ളതാണ്. അതു മാറിയിട്ടില്ല. മോശം അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. കോവി!ഡ് 19 ഭീതിജനകമായ സമയമാണ്. എന്നാല്‍ പ്രതിസന്ധിക്കു ശേഷവും പുതിയ ആശയങ്ങള്‍ ഉയര്‍ന്നു വരുന്നത് ഞാന്‍ കാണുന്നുണ്ട്. മുന്‍പുള്ളതിനേക്കാള്‍ ആളുകള്‍ കൂടുതല്‍ സഹകരിച്ചുവരുന്നു. ഒന്നിച്ചു നില്‍ക്കുന്നതിന്റെ ഗുണം അവരിപ്പോള്‍ തിരിച്ചറിയുന്നു രാഹുല്‍ പറഞ്ഞു

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular