റെഡ് ഗ്ലാമറസായി സാനിയയുടെ വൈറല്‍ ചിത്രങ്ങള്‍… video

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് മലയാള ചലച്ചിത്ര ലോകത്ത് ചുവടുറപ്പിച്ച താരമാണ് സാനിയ ഇയ്യപ്പന്‍. ഇന്‍സ്റ്റഗ്രാമില്‍ സ്ഥിര സാന്നിധ്യമായ സാനിയയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

ഇപ്പോള്‍ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ശ്യാം ബാബുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചുവന്ന ഷോള്‍ഡര്‍ലെസ് ഗൗണ്‍ ധരിച്ച ചിത്രമാണ് താരം പങ്കുവച്ചത്. താരം തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ അഭിനയ രംഗത്തെത്തുന്നത്. ശേഷം, ക്വീന്‍ എന്ന സിനിമയിലൂടെ നായികാ പദവിയിലേക്കുയര്‍ന്ന സാനിയ മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ ലൂസിഫറിലും വേഷമിട്ടു. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ മകളായാണ് താരം ലൂസിഫറില്‍ അഭിനയിച്ചത്. ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular