വിസ കാലാവധിയിൽ ആശങ്ക വേണ്ട; യുഎഇയിലേക്കു മടങ്ങാം

മൂന്നുമാസ വിസ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാൻ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്ക വേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഒരു ദിവസം മാത്രം താമസ വിസ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാൻ കഴിയുമെന്ന് കോൺസൽ ജനറൽ വിപുൽ വ്യക്തമാക്കി.

വിദേശ രാജ്യത്തേക്ക് മടങ്ങാൻ മൂന്നു മാസ കാലാവധി നിർബന്ധമാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്കയും പ്രതിഷേധവും ശക്ത്മായ സാഹചര്യത്തിലാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ വിശദീകരണം. മടങ്ങാനാകാത്തപക്ഷം നിരവധി ആളുകൾക്ക് ജോലി ഉൾപ്പടെ നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകമായിരുന്നു.

ഇക്കാര്യം കേന്ദ്ര അധികൃതരെ അറിയിച്ചിരുന്നെന്നും പ്രവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് മറുപടി ലഭിച്ചതെന്നും വിപുൽ വ്യക്തമാക്കി. പ്രത്യേകിച്ച് മാർച്ച് ഒന്നിന് ശേഷം താമസ വീസാ കാലാവധി തീർന്നവർക്കു പോലും ഡിസംബർ 31 വരെ സമയപരിധി യുഎഇ സർക്കാർ നൽകിയിട്ടുണ്ട്.

ഇതിനായി ഓൺലൈനിൽ റജിസ്റ്റർ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം എമിഗ്രേഷൻ അധികൃതരെ അറിയിക്കുമെന്നും പ്രവാസികൾ ഭയപ്പെടേണ്ടതില്ലെന്നും വിപുൽ വ്യക്തമാക്കി.

Follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular