നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവ് അന്തരിച്ചു

നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 39 വയസായിരുന്നു

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. തമിഴ് നടൻ അര്‍ജുന്‍ ചിരഞ്ജീവി സര്‍ജയുടെ അമ്മാവനാണ്. കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജ നടന്റെ സഹോദരനുമാണ്. 2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം കന്നഡ ചലച്ചിത്രമേഖലയെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

2009 ൽ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസർ, സിംഗ, അമ്മ ഐ ലവ് യു ഉൾപ്പെടെ 20 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു

യു ട്യൂബിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച പൊഗാരുവാണ് റിലീസ് ചെയ്യാനിരുന്ന ചിരഞ്ജീവി സർജ യുടെ പുതിയ ചിത്രം

Similar Articles

Comments

Advertismentspot_img

Most Popular