വെട്ടുകിളിക്കൂട്ടം പാലക്കാട് വഴി കേരളത്തിലേയ്ക്കും…?

പാലക്കാട്: കാറ്റിനൊപ്പം വലിയ ഇരമ്പലോടെ ഒഴുകിയെത്തി, കര്‍ഷകരുടെ പേടിസ്വപ്നമായി മാറിയ വെട്ടുകിളികള്‍ മടങ്ങിയോ? ഇല്ലെന്നാണു വിദഗ്ധരുടെ നിരീക്ഷണം. ഉത്തരേന്ത്യയില്‍ പലയിടത്തും വന്‍തോതില്‍ ഭക്ഷ്യവിളകള്‍ നശിപ്പിച്ച കിളികള്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ എത്തിയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

ശക്തമായ ന്യൂനമര്‍ദ്ദവും ചുഴലിയും കാരണം കാലവര്‍ഷക്കാറ്റ് ഗതിമാറുകയോ, ദുര്‍ബലമാവുകയോ ചെയ്താല്‍ കിളിക്കൂട്ടം പശ്ചിമഘട്ടത്തിന്റെ ഏക വിള്ളലായ പാലക്കാട് ചുരത്തിലൂടെ കേരളത്തിലെത്തിയേക്കുമെന്നാണ് നിഗമനം. നിലവില്‍ കാലവര്‍ഷക്കാറ്റ് ശക്തമായതിനാല്‍ ആശങ്കവേണ്ടെന്നു കാര്‍ഷിക സര്‍വകലാശാല കലാവസ്ഥ വ്യതിയാന പഠനവിഭാഗം അധികൃതര്‍ പറഞ്ഞു.

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വെട്ടുകിളി ആക്രമണം ഉണ്ടായെന്നു പ്രചരിച്ചെങ്കിലും അതു മറ്റൊരിനം ജീവികളാണെന്നാണു കണ്ടെത്തല്‍. കാറ്റിന്റെ ദിശക്കൊപ്പമാണു വെട്ടുകിളികളുടെ സഞ്ചാരം. വന്‍കൂട്ടമായി എത്തുന്ന ഇവയില്‍നിന്നു കൃഷി രക്ഷിക്കാന്‍ സംവിധാനമില്ല. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനു ഹെക്ടര്‍ കൃഷി ഇതിനകം വെട്ടിയും തിന്നും നശിപ്പിച്ചതേ!ാടെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുതന്നെ ആശങ്ക ഉയര്‍ന്നു. അതീവ ജാഗ്രതയിലാണ് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍. തേ!ാട്ടവിളകളില്‍ അക്രമം ആധികാരികമായി റിപ്പേ!ാര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. കലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ് വെട്ടുകിളി അക്രമം.

പുല്‍ച്ചാടി, അല്ലെങ്കില്‍ പച്ചതുള്ളന്റെ ആകൃതിയിലുളള വെട്ടുകിളികള്‍ക്കു തവിട്ടുനിറമാണ്. ചൂണ്ടുവിരല്‍ വലുപ്പമേ ഉളളൂ. ആയിരക്കണക്കിനു കിളികളുള്ള കിളിക്കൂട്ടം. അപ്രതീക്ഷിതമായി എത്തി ഒരേസമയം 1000ത്തിലധികം ഏക്കര്‍ കൃഷിയാണ് വെട്ടിനുറുക്കിയും തിന്നും നശിപ്പിക്കുക. പാടത്ത് ആളുകളുണ്ടെങ്കിലും കാര്യമില്ലെന്നു കലാവസ്ഥ അക്കാദമി ഗവേഷകന്‍ ഗേ!ാപകുമാര്‍ ചേ!ാലയില്‍ പറഞ്ഞു. സ്ഥലത്ത് വ്യാപകമായി മുട്ടയുമിടും. നിലവിലുളള എല്ലാ കീടനാശിനികളും നാട്ടറിവുകളും പ്രയേ!ാഗിച്ചെങ്കിലും തടയാനായിട്ടില്ല.

ഉത്തരേന്ത്യയില്‍ പ്രയേ!ാഗിക്കുന്ന കീടനാശിനികളും പ്രതിരേ!ാധ മരുന്നുകളും ജനസംഖ്യകൂടുതലായ സംസ്ഥാനത്ത് പ്രയേ!ാഗിക്കാന്‍ കഴിയില്ലെന്നു കാര്‍ഷിക സര്‍വകലാശാല വ്യക്തമാക്കുന്നു. മനുഷ്യരെ ബാധിക്കാത്ത മരുന്നുകള്‍ പ്രയേ!ാഗിക്കാനുളള സംവിധാനം തയാറാക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കു കൃഷിവകുപ്പ് ഒരുങ്ങണം. പാലക്കാട് അതിര്‍ത്തിയില്‍ 400 ഏക്കര്‍ കൃഷി സ്ഥലത്തെങ്കിലും മരുന്നു പ്രയേ!ാഗിക്കേണ്ടിവരും. മേഖലയില്‍ ജാഗ്രതപുലര്‍ത്തണം.

follow us – pathram online

Similar Articles

Comments

Advertismentspot_img

Most Popular