ഓൺലൈൻ ക്ലാസ്സിൽ ആട് തോമയും സാത്താൻ സേവ്യറും ഷാജിപാപ്പനും

ഓൺലൈൻ ക്ലാസ്സിൽ നടക്കുന്ന സംഭവങ്ങൾ കേട്ടാൽ അന്തംവിട്ടു പോകും. വെള്ളിത്തിരയിലെ കഥാപാത്രങ്ങൾ ഓൺലൈനിൽ ഹാജർ ആകുന്നു. സിഎംഎസ് കോളജ് അധികൃതർ ഒരുക്കിയ ഓൺലൈൻ ക്ലാസുകളിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. കോളജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ക്ലാസ്റൂം പ്ലാറ്റ്ഫോമിൽ എത്തിയ വിരുതൻമാർ ആണ് സാത്താൻ സേവ്യർ, ആട് തോമ, ഷാജി പാപ്പൻ തുടങ്ങിയ പേരുകളിൽ ക്ലാസിൽ കയറിപ്പറ്റിയത്. കോളജിൽ നിന്നു പുറത്താക്കിയവരും ഇത്തരത്തിൽ ക്ലാസിൽ കയറിക്കൂടാൻ ശ്രമിക്കുന്നതായും അധ്യാപകർ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ തന്നെ കോളജിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. അധ്യാപകർ പഠനത്തിനാവശ്യമായ സാമഗ്രികൾ ഗ്രൂപ്പിൽ വിതരണം ചെയ്യും. തുടർന്ന് ഓൺലൈൻ ക്ലാസ് നടത്തുകയാണ് രീതി. കോളജിലെ അധ്യാപകർ എല്ലാരും ക്ലാസുകൾ നടത്തുന്നുണ്ട്.ഓൺലൈൻ ക്ലാസുകൾ ശാശ്വതമായ പരിഹാരമാകില്ല എന്നാണ് അധ്യാപകർ പറയുന്നത്.

മണിക്കൂറുകൾ ഉപയോഗിക്കുന്നതോടെ നെറ്റ് പോകുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഹാജർ മാത്രം ലക്ഷ്യമിട്ട് എത്തുന്ന ചില വിരുതൻമാർ ക്ലാസിനിടയ്ക്ക് വിഡിയോ ഗെയിം കളിക്കാനും പോകുന്നു. കൂടുതൽ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ് കുട്ടികളുടെ ശ്രദ്ധ മാറുമെന്നും ഇതിനാൽ പരാജയം വർധിക്കുമോയെന്നുമാണ് അധ്യാപകരുടെ ആശങ്ക.

Follow us- pathram online

Similar Articles

Comments

Advertismentspot_img

Most Popular