മുഹമ്മദ് ഷമിയെ വിടാതെ മുന്‍ ഭാര്യ…ഷമിക്കൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പങ്ക് വച്ച് ഹസിന്‍ ജഹാന്‍.

മുഹമ്മദ് ഷമിയെ വിടാതെ മുന്‍ ഭാര്യ… വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ മൂന്നുതവണ തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരുന്നുവെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഏറ്റുപറച്ചിലിനു പിന്നാലെ, താരത്തിനൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മുന്‍ഭാര്യ ഹസിന്‍ ജഹാന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷമിക്കൊപ്പമുള്ള നഗ്‌നചിത്രം ഹസിന്‍ ജഹാന്‍ പുറത്തുവിട്ടത്. ഒപ്പം കുത്തുവാക്കുകള്‍ ‘കുത്തിനിറച്ച’ ഒരു ലഘു കുറിപ്പുമുണ്ട്. 2014ല്‍ വിവാഹിതരായ ഹസിന്‍ ജഹാനും മുഹമ്മദ് ഷമിയും 2018 മുതല്‍ പിരിഞ്ഞാണ് താമസം. 2019ല്‍ കോടതിക്കു പുറത്തുവച്ച് നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കൊടുവില്‍ ബന്ധം പിരിയുകയും ചെയ്തു.

എന്നാല്‍, ഇതിനു ശേഷവും പലതവണ ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു. ഷമിക്കെതിരെ ഗാര്‍ഹിക പീഡന കുറ്റം ആരോപിച്ച് പൊലീസില്‍ പരാതിയും നല്‍കി. ഇതിനെല്ലാം പിന്നാലെയാണ് താരത്തിനൊപ്പമുള്ള നഗ്‌നചിത്രം ഹസിന്‍ ജഹാന്‍ പുറത്തുവിട്ടത്. സംഭവത്തില്‍ ഹസിന്‍ ജഹാനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തിനു കമന്റിട്ട ആരാധകരില്‍ ഒരുവിഭാഗം ഹസിന്‍ ജഹാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.


ചൂടന്‍ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഹിന്ദിയില്‍ കുറിച്ച വാക്കുകളുടെ ഏകദേശ പരിഭാഷ ഇങ്ങനെ: ‘നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് പരിശുദ്ധയും സല്‍സ്വഭാവിയുമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ എന്തൊക്കെയൊ ആയപ്പോള്‍ ഞാന്‍ അശുദ്ധയായി. കള്ളത്തരത്തിന്റെ മറകൊണ്ട് സത്യത്തെ മൂടിവയ്ക്കാനാകില്ല. മുതലക്കണ്ണീര്‍ മാത്രമേ എപ്പോഴും ബാക്കിയാകൂ. ചിത്രത്തിലെ മോഡലുകള്‍ – ഹസിന്‍ ജഹാനും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും.

പ്രായത്തില്‍ തന്നേക്കാള്‍ 10 വയസ്സ് മൂത്ത ഹസിന്‍ ജഹാനെ 2014 ജൂണ്‍ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎല്‍ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളര്‍ന്നാണ് വിവാഹത്തിലെത്തിയത്. അതേസമയം, ഷമിയെ വിവാഹം കഴിക്കുന്നതിനു മുന്‍പേ വിവാഹിതയായിരുന്നു ഹസിന്‍ ജഹാന്‍. ബംഗാളില്‍ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭര്‍ത്താവ്. ആ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുമുണ്ട്. പിന്നീട് 2018ന്റെ ആരംഭത്തില്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പുറത്തെത്തി തുടങ്ങി.

2018 മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് അവര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിന്‍ ഉന്നയിച്ചു. പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ ഷമി വിവാഹം കഴിച്ചതായും ആരോപണമുയര്‍ത്തി. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി 80,000 രൂപ മകള്‍ക്കു നല്‍കാന്‍ ഉത്തരവിട്ടു. ഇതിനിടെ ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായി.

വ്യക്തിജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ജീവനൊടുക്കുന്നതിനെപ്പറ്റി മൂന്നു തവണ ചിന്തിച്ചതായി ഷമി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. 2018ല്‍ വ്യക്തിജീവിതത്തില്‍ സംഭവിച്ച ചില പാകപ്പിഴകളുടെ പേരില്‍ ജീവിതം തകര്‍ന്നതോടെയാണ് ആത്മഹത്യയില്‍ അഭയം തേടുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഹതാരം രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിലാണു ഷമി തുറന്നുപറഞ്ഞത്. താന്‍ എന്തെങ്കിലും കടുംകൈ ചെയ്‌തേക്കുമെന്ന ഭയത്താല്‍ അക്കാലത്തു സുഹൃത്തുക്കള്‍ 24 മണിക്കൂറും തനിക്കു കാവലിരുന്നെന്നും ഷമി പറഞ്ഞിരുന്നു. ഭാര്യ ഹസിന്‍ ജഹാനുമായുള്ള കുടുംബപ്രശ്‌നങ്ങളായിരുന്നു അക്കൂട്ടത്തില്‍ മുഖ്യം.

ആ സമയത്ത് എന്റെ ജീവിതം ഉലഞ്ഞുപോയി. വ്യക്തിപരമായി ഞാന്‍ തകര്‍ന്നു. 3 തവണയാണ് ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി ഞാന്‍ ഗൗരവത്തോടെ ചിന്തിച്ചത്. ഞങ്ങള്‍ താമസിച്ചിരുന്ന 24 നില അപാര്‍ട്‌മെന്റിന്റെ മുകളില്‍നിന്നു ഞാന്‍ ചാടുമോയെന്നായിരുന്നു വീട്ടുകാരുടെ ഭയം. കുടുംബവും സുഹൃത്തുക്കളും നല്‍കിയ ഉറച്ച പിന്തുണയാണ് എന്നെ രക്ഷിച്ചത്’ – ഷമി പറഞ്ഞു.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular